കണ്ണൂർ: വാത്സല്യരായ മലരേ .... എന്ന വരികൾക്കൊപ്പം താളമിട്ട് ആടി തലശ്ശേരി മുബാറക്ക് എച്ച്.എസ്.എസ് തുടർച്ചയായ ഇരുപതാം വർഷവും കോൽക്കളിയിൽ ഒന്നാമതെത്തി. ഹൈസ്കൂൾ വിഭാഗത്തിലാണ് എ.ഗ്രേഡോടെ ഇക്കുറിയും ഒന്നാംസ്ഥാനം നേടിയത്.
നേരത്തെ സംസ്ഥാന തലത്തിൽ വിവിധ വർഷങ്ങളിലായി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. 25 വർഷമായി കോൽക്കളി രംഗത്തുള്ള മജീബ് കടമേരിയാണ് ഗുരു. ഹൈസ്കൂൾ വിഭാഗത്തിൽ പങ്കെടുത്ത പന്ത്രണ്ടു ടീമുകളിൽ എട്ടെണ്ണം എ ഗ്രേഡ് നേടി. അതെ സമയം ഹയർസെക്കൻഡറി വിഭാഗത്തിൽ ചെറിയൊരു ചുവടുപിഴ മുബാറക്ക് സ്കൂളിന്റെ ആധിപത്യത്തിന് തടസമായി.