കണ്ണൂർ: നാടിനെ ഞെട്ടിച്ച നരബലി സംഭവം പ്രമേയമാക്കി അന്ധവിശ്വാസത്തിനെതിരെ കടുത്ത വിമർശനമായിരുന്നു ഹൈസ്കൂൾ വിഭാഗം മൈം മത്സരത്തിൽ മമ്പറം എച്ച്.എസ്.എസ് ടീം പ്രമേയമാക്കിയത്.പെൺകുട്ടികളായിരുന്നു ടീമിൽ അണിനിരന്നത്.
അന്ധ വിശ്വാസങ്ങൾ മനുഷ്യനെ തെറ്റിൽ നിന്നും തെ റ്റിലേക്ക് മാത്രമേ നയിക്കുന്നുവെന്ന സന്ദേശമാണ് ഇതിലൂടെ ഇവർ നൽകിയത് . അതീന.ജി.നാഥ് , സാനിയ.വി.നായർ,വി.ഹൃദ്യ ,ദിലീഷ്, അനുഷ്ക സത്യൻ, ശിവനന്ദ പ്രഭാത് , ചന്ദന അനൂപ്, അഭിനയ എന്നിവർ ചേർന്നാണ് അഞ്ച് മിനുറ്റിൽ വിഷയം അവതരിപ്പിച്ചത്. 19 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ എട്ടെണ്ണത്തിന് എ ഗ്രേഡ് ലഭിച്ചു.തെരുവുനായ ശല്യവും ലഹരി ഉപയോഗവുമെല്ലാം മൂകാഭിനയത്തിൽ വിഷയങ്ങളായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |