SignIn
Kerala Kaumudi Online
Friday, 26 April 2024 3.01 PM IST

ഓക്‌ലൻഡ് ഏകദിനം; ഇന്ത്യയ്‌ക്ക് ബാറ്റിംഗ്, സഞ്ജുവും പന്തും പ്ളെയിംഗ് ഇലവനിൽ

match

ഓക്‌ലൻഡ്: ഇന്ത്യ- ന്യൂസിലാൻഡ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ആരംഭിച്ചു. ന്യൂസിലാൻഡിലെ ഓക്‌ലൻഡിലെ ഈഡൻ പാർക്കിലാണ് മത്സരം. ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. നായകൻ ശിഖർ ധവാനും ശുഭ്‌മാൻ ഗില്ലുമാണ് ഇപ്പോൾ ക്രീസിൽ. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ അഞ്ചോവറിൽ വിക്കറ്റ് നഷ്‌ടമില്ലാതെ 16 റൺസ് നേടിയിട്ടുണ്ട്. ടി20യിലെ മികച്ച പ്രകടനത്തിന് പിറകെ പേസർ ആർഷദീപ് സിംഗ്, ഉമ്രാൻ മാലിക് എന്നിവർക്കും ഇന്ന് ഏകദിന ടീമിൽ ഇടംനേടാനായി.

ടി20 പരമ്പരയിൽ അന്തിമ ഇലവനിൽ ഇടം പിടിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസൺ ഇന്ന് ടീമിൽ ഇടംനേടിയിട്ടുണ്ട്. എന്നാൽ വിക്കറ്റ് കീപ്പറായി ഫോം കണ്ടെത്താനാകാത്ത റിഷഭ് പന്തും ടീമിലുണ്ട്. മൂന്ന് മത്സരങ്ങളടങ്ങിയതാണ് ഏകദിന പരമ്പര. നേരത്തെ മൂന്ന് മത്സരങ്ങളുള‌ള ടി 20 പരമ്പര ഹാർദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലെ ഇന്ത്യ 1-0ന് സ്വന്തമാക്കിയിരുന്നു. ഈ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്നിറങ്ങിയത്. ആദ്യ മത്സരം മഴ മൂലം മുടങ്ങിയപ്പോൾ രണ്ടാമത്തെതിൽ ഇന്ത്യ വിജയിച്ചു. എന്നാൽ മൂന്നാം മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യ മറുപടി ബാറ്റിംഗിനിറങ്ങിയപ്പോൾ മഴ വില്ലനായതോടെ മഴ നിയമമനുസരിച്ച് മത്സരം സമനിലയിലുമായി ഇതോടെയാണ് പരമ്പര ഇന്ത്യ നേടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, AUCKLAND ODI, INDIA BAT, SANJU SAMSON, RISABH PANT, ARSHDEEP SINGH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.