SignIn
Kerala Kaumudi Online
Friday, 26 April 2024 2.51 PM IST

29 മുതൽ ഡിസം. 2 വരെ സ്‌കൂൾ കലോത്സവം തിരുമൂലപുരത്ത്

logo

പത്തനംതിട്ട : റവന്യു ജില്ലാ സ്‌കൂൾ കലോത്സവം 29 മുതൽ ഡിസംബർ രണ്ടുവരെ തിരുവല്ല തിരുമൂലപുരത്ത് നടക്കും. തിരുമൂലപുരം എസ്.എൻ.വി എച്ച്.എസ് മുഖ്യവേദിയായി നടക്കുന്ന കലോത്സവത്തിൽ ബാലികാമഠം എച്ച്.എസ്.എസ്, സെന്റ് തോമസ് എച്ച്.എസ്.എസ്, തിരുമൂലവിലാസം യു.പി.എസ്, എം.ഡി.ഇ.എം എൽ.പി.എസ് എന്നീ സ്‌കൂളുകളും വേദിയാകും. ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ, യു.പി വിഭാഗങ്ങളുടെ കലോത്സവങ്ങൾക്കൊപ്പം സംസ്‌കൃതം, അറബി കലോത്സവങ്ങളും നടക്കും. 12 പ്രധാന വേദികളും അഞ്ച് ഉപവേദികളും ഉണ്ടാകുമെന്ന് ജനറൽ കൺവീനറും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുമായ എം.എസ്.രേണുകാഭായ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
11 ഉപജില്ലകളിൽ നടന്ന കലോത്സവത്തിലെ വിജയികളാണ് ജില്ലാതല മത്സരത്തിൽ പങ്കെടുക്കുന്നത്. 29ന് രാവിലെ ഒമ്പതിന് പ്രധാനവേദിയിൽ പതാക ഉയരും. തുടർന്നു നടക്കുന്ന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. മാത്യു ടി.തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്രതാരം ആർ.ശ്രീലക്ഷ്മി കലാമത്സരം ഉദ്ഘാടനം ചെയ്യും. എം.എൽ.എമാർ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിക്കും.
ഡിസംബർ രണ്ടിന് വൈകിട്ട് 5.30ന് സമാപന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ മുഖ്യാതിഥിയായിരിക്കും.

4203 മത്സരാർത്ഥികൾ
നാലുദിവസത്തെ കലോത്സവത്തിൽ 4203 കുട്ടികളാകും വിവിധ ഇനങ്ങളിലായി മത്സരിക്കാനുണ്ടാകുക. യു.പി വിഭാഗത്തിൽ 1144, ഹൈസ്‌കൂളിൽ 1779, ഹയർ സെക്കൻഡറിയിൽ 1280 എന്നിങ്ങനെയാണ് എണ്ണം. ഉപജില്ലാ മത്സരങ്ങളിലെ അപ്പീലുകൾ അനുവദിച്ചു കൊണ്ട് പങ്കെടുക്കുന്നവർ കൂടിയാകുമ്പോൾ മത്സരാർത്ഥികളുടെ എണ്ണം ഉയരും.
ഉപജില്ലാതല മത്സരത്തിലെ വിജയികളായിട്ടുള്ളവർ പ്രതിനിധാനം ചെയ്യുന്ന 209 സ്‌കൂളുകളാണ് മത്സരിക്കാനുണ്ടാകുക. യു.പി വിഭാഗത്തിൽ 36, ഹൈസ്‌കൂൾ വിഭാഗത്തിൽ 91, ഹയർ സെക്കൻഡറിയിൽ 102 ഇനങ്ങളിലുമാണ് മത്സരങ്ങൾ. സംസ്‌കൃതോത്സവത്തിൽ യു.പി, എച്ച്.എസ് വിഭാഗങ്ങളിൽ 19 വീതം ഇനങ്ങളിലും അറബിക് കലോത്സവത്തിൽ യു.പിയിൽ 13 ഇനങ്ങളിലും എച്ച്.എസ് വിഭാഗത്തിൽ 19 ഇനങ്ങളിലുമാണ് മത്സരങ്ങൾ. ഉദ്ഘാടന സമ്മേളനത്തെ തുടർന്ന് എസ്.എൻ.വി സ്‌കൂളിലെ പ്രധാന വേദിയിൽ വട്ടപ്പാട്ട് മത്സരവും ഒപ്പനയും നടക്കും. തിരുമൂലവിലാസം യു.പി.എസ് വേദിയിൽ അന്നേദിവസം ഭരതനാട്യവും ബാലികാമഠം സ്‌കൂൾ വേദിയിൽ നാടൻപാട്ട്, വഞ്ചിപ്പാട്ട് മത്സരങ്ങളും നടത്തും. രചനാമത്സരങ്ങൾ സെന്റ് തോമസ് സ്‌കൂളിലാണ്. വിധികർത്താക്കളുടെ പാനൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണെന്നും ഡി.ഡി.ഇ പറഞ്ഞു. രണ്ടാംദിനം മുതലുള്ള മത്സരങ്ങൾ രാവിലെ ഒമ്പതിന് തന്നെ ആരംഭിക്കും. വിവിധ കമ്മിറ്റി കൺവീനർമാരായ ബിനു ജേക്കബ് നൈനാൻ, പി.ചാന്ദിനി, കെ.എം.എം. സലിം, മുഹമ്മദ് അക്ബർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ലോഗോ പ്രകാശനം

പത്തനംതിട്ട : റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ലോഗോ പ്രകാശനം തിരുവല്ലാ മുനിസിപ്പൽ വൈസ് ചെയർമാൻ ജോസ് പഴയിടം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീലാ കരിമ്പിൽകാല അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ ശ്രീനിവാസ് പുറക്കാട്, ലിജു എം.സഖറിയ, സജി എം.മാത്യു, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ രേണുകാഭായി , ഷീലാകുമാരിയമ്മ, പി.ആർ.പ്രസീന, വിവിധ കമ്മിറ്റി കൺവീനർമാരായ, കെ.എം.എം സലിം, ബിനു ജേക്കബ് നൈനാൻ, വി.ജി.കിഷോർ, വി.എ.പ്രശാന്ത് കുമാർ, പി.ചാന്ദിനി, ടി.എം.അൻവർ, ജിജി സാം മാത്യു, രാജേന്ദ്രൻ, ബിജുകുമാർ, സജി അലക്സാണ്ടർ, റഹ്മത്തുല്ലാ ഖാൻ, സന്ധ്യ, ടി.എച്ച്.ഹാഷിം, ഷിബു ചെപ്പള്ളി, വി.കെ.മിനികുമാരി , അതില എന്നിവർ സംസാരിച്ചു. കോന്നി റിപ്പബ്ളിക്കൻ വി.എച്ച്.എസ്.സിയിലെ 10-ാം ക്ലാസ് വിദ്യാർത്ഥി ബി.നിരഞ്ജൻ ആണ് ലോഗോ വരച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.