ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ ബി.ജെ.പി മുൻ സംസ്ഥാന വക്താവ് സന്ദീപ് വാര്യർ അറ്റോർണി ജനറൽ ആർ. വെങ്കിടരമണിക്ക് അപേക്ഷ നൽകി. സുപ്രീം കോടതി പോലും കേന്ദ്ര സർക്കാർ നയങ്ങൾക്കൊപ്പമാണെന്ന മന്ത്രിയുടെ പരാമർശത്തിന്റെ പേരിലാണ് ഈ നീക്കം. സാങ്കേതിക സർവ്വകലാശാല വി.സി ഡോ.എം.എസ് രാജശ്രീയുടെ നിയമനം റദ്ദാക്കി കൊണ്ടുള്ള വിധിക്കെതിരെ നവം.18 ന് മന്ത്രി കൊച്ചിയിൽ നടത്തിയ പ്രസ്താവന സുപ്രീം കോടതിയെ അപകീർത്തിപ്പെടുത്തുന്നതാണെന്നാണ് എ.ജിക്ക് നൽകിയ അപേക്ഷയിൽ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |