SignIn
Kerala Kaumudi Online
Friday, 26 April 2024 1.08 PM IST

ടീമിലില്ലെങ്കിലും ഗ്രൗണ്ടിൽ നിറഞ്ഞ് സഞ്ജു സാംസൺ; താരം ചെയ്തത് കണ്ട് ആത്മാർഥതയെ പുകഴ്ത്തി ക്രിക്കറ്റ് പ്രേമികൾ

sanju

ഹാമിൽട്ടൺ: ന്യൂസിലന്റിനെതിരായ രണ്ടാം ഏകദിനത്തിൽ മലയാളി താരമായ സഞ്ജു സാംസൺ പ്ളേയിംഗ് ഇലവനിൽ ഇടം പിടിക്കാതെ പോയതിന് പിന്നാലെ ആരാധകർ കനത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. ആദ്യ മത്സരത്തിൽ 36 റൺസ് നേടി മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചിട്ടും താരത്തിന് അവസരം നിഷേധിക്കുകയായിരുന്നു. മത്സരത്തിൽ ഇന്ത്യയ്ക്കായി കളത്തിലിറങ്ങാനായില്ലെങ്കിലും ഗ്രൗണ്ട് സ്റ്റാഫിന് സഹായഹസ്തവുമായി കടന്നെത്തിയ സഞ്ജുവിന്റെ വീഡിയോ വലിയ രീതിയിൽ തന്നെ ഇപ്പോൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുകയാണ്. മഴ മൂലം ഉപേക്ഷിച്ച രണ്ടാം ഏകദിനത്തിൽ ഗ്രൗണ്ട് മൂടാനായാണ് സഞ്ജു സഹായിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സഞ്ജു ഐപിഎല്ലിൽ നയിക്കുന്ന രാജസ്ഥാൻ റോയൽസ് അടക്കം ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

മത്സരത്തിൽ 13 ഓവറിൽ ഇന്ത്യ 89 റൺസ് നേടി നിൽക്കുമ്പോഴാണ് മഴ വില്ലനായി വന്നത്. മത്സരം ഫലമില്ലാതെ പോയെങ്കിലും ഇന്നത്തെ ടീം സെലക്ഷനെക്കുറിച്ച് കടുത്ത വിമർശനമാണ് ക്രിക്കറ്റ് ആരാധകർ ഉയർത്തിയത്. ആറാമതൊരു ബൗളർ വേണമെന്നതിനാൽ സഞ്ജു സാംസണെ മാറ്റി ദീപക് ഹൂഡയ്‌ക്ക് അവസരം നൽകിയെന്നാണ് നായകൻ ശിഖർ ധവാൻ പറഞ്ഞത്. ഇതിനായി മികച്ച ഫോമിലുള‌ള മലയാളി താരം സഞ്ജു സാംസണിനെ ബെഞ്ചിലിരുത്തിയത് പക്ഷെ ആരാധകർക്ക് തീരെ ഇഷ്‌ടമായില്ല. ഫോമിലല്ലാത്ത റിഷഭ് പന്ത് ടീമിലുണ്ടുതാനും. ഇതോടെ ആരാധകരിൽ രോഷം അണപൊട്ടി. ബിസിസിഐയ്‌ക്കെതിരെ കടുത്ത വാക്കുകളോടെയാണ് ആരാധകർ പ്രതികരിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, SANJU, KERALA, CRICKET, NEWZELAND, INDIAN, TEAM, PANTH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.