കൊവിഡിനുശേഷമാണ് കൈകഴുകലിന് കൂടുതൽ പ്രാധാന്യമുണ്ടായത്. ഭക്ഷണം കഴിക്കുന്നതിനു മുമ്പും കഴിച്ചതിനുശേഷവും കൈകഴുകണം. അതേ പോലെ മൂക്കുചീറ്റുകയോ ചുമച്ചുതുപ്പുകയോ ചെയ്താലും തോട്ടത്തിൽ പണിയെടുക്കുകയോ മണ്ണി കിളച്ചുമാറ്റുകയോ ചെയ്താലും കൈകൾ ശുചിയാക്കണം.
മൃഗങ്ങൾക്ക് നൽകുന്ന ഭക്ഷണവസ്തുക്കൾ, മൃഗങ്ങളുടെ വിസർജ്ജ്യം എന്നിവ തൊട്ടതിനുശേഷവും മൃഗങ്ങളെ തൊട്ടുകളിച്ചാലും കൈ വൃത്തിയാക്കണം. ജലദോഷം, പകർച്ചപ്പനി തുടങ്ങിയ രോഗങ്ങൾ പടർന്നുപിടിക്കുന്ന കാലങ്ങളിൽ കൂടുതൽ പ്രാവശ്യം കൈകഴുകണം. രോഗമുള്ളവരോ അല്ലാത്തവരോ ആയ മറ്റുള്ളവരുമായി ഹസ്തദാനം ചെയ്താലും കൈ വൃത്തിയാക്കുന്നതാണ് നല്ലത്. ചപ്പുചവറുകൾ തൊട്ടതിനുശേഷവും പബ്ളിക്ക് ടോയ്ലെറ്റ് ഉപയോഗിച്ചശേഷവും ടോയ്ലെറ്റിൽ പോയ ശേഷവും കൈ നന്നായി കഴുണം. പൈപ്പ് തുറന്നു വെള്ളത്തിനടിയിൽ കൈകൾ നനച്ചശേഷം സോപ്പുതേച്ച് നന്നായി കൂട്ടിയുരച്ച് സോപ്പു പതപ്പിച്ച് ചുരുങ്ങിയത് 20 സെക്കന്റെങ്കിലും ഉരച്ചു കഴുകാൻ മറക്കരുത്. ആവശ്യമെങ്കിൽ സാനിറ്റൈസർ ഉപയോഗിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |