SignIn
Kerala Kaumudi Online
Saturday, 27 April 2024 4.11 AM IST

ഇവയുടെ തൊലി കളയല്ലേ! ഈ പഴങ്ങളും പച്ചക്കറികളും കഴിക്കേണ്ടത് തൊലിയോടുകൂടി, പോഷകങ്ങൾ വലിച്ചെറിയുന്നതിന് മുൻപ് ശ്രദ്ധിക്കൂ

food

തൊലി കളയാതെ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ചിന്തിക്കാൻ കൂടിയാകില്ലല്ലേ? ഇന്നത്തെ കാലത്ത് രാസവസ്തുക്കൾ ചേർന്ന ഭക്ഷ്യവസ്തുക്കളാണ് നമുക്ക് വിപണികളിൽ നിന്ന് കൂടുതലായും ലഭിക്കാറുള്ളത്. അതുകൊണ്ട് തന്നെ അവ തൊലിയോടെ കഴിക്കുന്നത് ആരോഗ്യത്തിന് സുരക്ഷിതമല്ലെന്ന ചിന്തയും മിക്കവാറും പേർക്കുണ്ട്. മാത്രമല്ല ആപ്പിൾ പോലുള്ള ചില പഴങ്ങളിൽ മെഴുക് തേയ്ക്കാറുണ്ട്. ( വാക്‌സ് കോട്ടിംഗ്). പഴങ്ങളിലും പച്ചക്കറികളിലും അഴുക്കും പൊടിയുമൊക്കെ കാണുമെന്നതിനാലും കൂടുതൽ പേരും തൊലി കളഞ്ഞിട്ട് മാത്രമേ ഇവ ഉപയോഗിക്കാറുള്ളൂ. എന്നാൽ തൊലിയോട് കൂടിതന്നെ കഴിക്കാവുന്ന നിരവധി പഴങ്ങളും പച്ചക്കറികളുമുണ്ട്. തൊലി കളഞ്ഞിട്ട് കഴിക്കുന്നതിനേക്കാൾ ഏറെ ഗുണപ്രദം ഇത്തരത്തിൽ ഉപയോഗിക്കുന്നതാണ്.

വാഴപ്പഴം

വാഴപ്പഴം തൊലികളയാതെ കഴിക്കുന്നതിനെപ്പറ്റി നമ്മൾ കേട്ടിട്ടുകൂടിയുണ്ടാകില്ല. കന്നുകാലികൾക്കൊക്കെ പഴത്തൊലി അവയുടെ ഭക്ഷണത്തോടൊപ്പം കൊടുക്കാറുണ്ടല്ലേ? എന്നാൽ വാഴപ്പഴം തൊലിയോടുകൂടി മനുഷ്യർക്കും കഴിക്കാവുന്നതാണ്. ഫൈബർ ധാരാളം അടങ്ങിയ വാഴപ്പഴത്തിന്റെ തോൽ കഴിക്കുന്നത് ഏറെ ഗുണപ്രദമാണ്.

വെള്ളരിക്ക

സാലഡിൽ സാധാരണയായി ഉപയോഗിക്കുന്ന പച്ചക്കറിയാണ് വെള്ളരിക്ക. ഇത് തൊലിയോടുകൂടി കഴിക്കുന്നത് ഏറെ നല്ലതാണ്. വെള്ളരിയുടെ തൊലിയിൽ വിറ്റാമിനുകളും ഫൈബറും ധാരാളമായി അടങ്ങിയിട്ടുണ്ട്. സാലഡ് ഉണ്ടാക്കുമ്പോൾ വെള്ളരി തൊലി കളയാതെ തന്നെ ഉപയോഗിക്കാൻ ശ്രമിക്കുക.

കിവി

പനിക്കാലത്ത് കൂടുതൽപ്പേരും കഴിക്കുന്ന പഴമാണ് കിവി. ഇതിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. കിവിയുടെ തൊലിയും പോഷകങ്ങളാൽ സമ്പന്നമാണ്. വിറ്റാമിൻ ഇയും ഫൈബറും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ കിവിയുടെ തൊലി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

ഉരുളക്കിഴങ്ങ്

മിക്കപ്പോഴും ഉരുളക്കിഴങ്ങ് മാർക്കറ്റിൽ നിന്ന് വാങ്ങുമ്പോൾ അവയിൽ അഴുക്കും പൊടിയും പറ്റിയിരിക്കുന്നതായി കാണാമല്ലേ? എന്നാലിത് നന്നായി വൃത്തിയാക്കിയെടുത്താൻ ഉരുളക്കിഴങ്ങിന്റെ തൊലി ഏറെ ഗുണപ്രദമാണ്. ഉരുളക്കിഴങ്ങിന്റെ തൊലി ഫൈബറിനാൽ സമ്പന്നമാണ്.

ഓറഞ്ച്

ഓറഞ്ചിന്റെ തൊലി കഴിക്കാവുന്നതാണെന്ന് ആരെങ്കിലും പറഞ്ഞാൽ എന്ത് വിഡ്ഢിത്തമെന്ന് തോന്നുമല്ലേ? ഓറഞ്ചിന്റെ തൊലി ഉണക്കി സൗന്ദര്യവർദ്ധക വസ്തുക്കൾ ഉണ്ടാക്കാറുണ്ട്. ആന്റി ഓക്‌സിഡന്റുകൾ ധാരാളമായി ഓറഞ്ചിന്റെ തൊലിയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഓറഞ്ചിന്റെ തൊലി കഴിക്കുന്നത് ആരോഗ്യത്തിന് ഗുണപ്രദം തന്നെയാണ്.

മാമ്പഴം
മാമ്പഴത്തിന്റെ പൾപ്പ് പോലെ തന്നെ ഏറെ പോഷകങ്ങൾ അടങ്ങിയിട്ടുള്ളതാണ് തൊലി. ഇതിൽ വിറ്റാമിൻ സിയും ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്. മാമ്പഴം കഴിക്കുമ്പോൾ തൊലി കളയാതെ കഴിച്ചുനോക്കൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VEGATABLES, FRUITS, PEEL, NUTRIENTS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.