SignIn
Kerala Kaumudi Online
Friday, 26 April 2024 5.23 PM IST

'മെസി' എന്റെ മുന്നിൽ വരാതിരിക്കാൻ ദൈവത്തോട് പ്രാർത്ഥിച്ചോ, അർജന്റീനിയൻ നായകനെതിരെ ഭീഷണിയുമായി മെക്സിക്കൻ ബോക്സർ

messy

കളിക്കളത്തിലും പുറത്തും തന്റെ എളിമയുള്ള സ്വഭാവത്തിന് പേര് കേട്ട താരമാണ് മെസി. കളിക്കളത്തിൽ എതിർടീമിന്റെ പ്രതിരോധ നിരയുടെ കനത്ത ടാക്ളിംഗുകൾക്ക് വിധേയനായി വീഴുമ്പോഴും അർജന്റീനിയൻ സൂപ്പർ താരം സംയമനം കൈവിടാതെ പെരുമാറുന്നത് ഒരു പതിവ് കാഴ്ചയാണ്. എന്നാൽ മെസി ചെയ്ത ഒരു പ്രവൃത്തി മൂലം താരത്തിനെ കൈയ്യിൽ കിട്ടിയാൽ പെരുമാറും എന്ന തരത്തിൽ ഭീഷണി മുഴക്കിയിരിക്കുകയാണ് അർജന്റീനിയൻ ബോക്സറായ 'കനേലാ അൽവാരസ്'.

മെക്സിക്കോയ്‌ക്കെതിരെ നിർണായക വിജയം നേടിയത് അർജന്റീനിയൻ ടീമംഗങ്ങൾ ഡ്രസിംഗ് റൂമിൽ ആഘോഷിച്ചിരുന്നു. ഇതിന്റെ പുറത്ത് വന്ന ദൃശ്യങ്ങളിൽ താരം മെക്സിക്കോയുടെ ജേഴ്സി നിലത്തിട്ട് ചവിട്ടി എന്ന ആരോപണമാണ് അൽവാരസിനെ ചൊടിപ്പിച്ചത്. തന്റെ രാജ്യത്തെ മെസി അപമാനിച്ചു എന്ന തരത്തിൽ അൽവാരസ് താരത്തോടുള്ള നീരസം സോഷ്യൽ മീഡിയ വഴി പങ്കുവെയ്ക്കുകയും ചെയ്തു.

മെക്സിക്കോയുടെ ജേഴ്സി കൊണ്ട് മെസി തറ വൃത്തിയാക്കുന്നത് കണ്ടോയെന്നും നേരിട്ട് കണ്ടുമുട്ടാതിരിക്കാൻ മെസി ദൈവത്തോട് പ്രാർത്ഥിക്കട്ടെ എന്നും അൽവാരസ് ഭീഷണിയുടെ സ്വരത്തിൽ ട്വിറ്ററിൽ കുറിച്ചു. ഞങ്ങൾ അർജന്റീനയെ ബഹുമാനിക്കുന്നത് പോലെ തിരികെ മെക്സിക്കോയോടും ബഹുമാനം കാണിക്കാൻ സാധിക്കാത്തത് എന്താണെന്നും അൽവാരസ് ചോദിച്ചു.

അൽവാരസിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതിന് പിന്നാലെ മെസി ആരാധകർ സംഭവത്തെ ന്യായീകരിച്ച് കൊണ്ട് രംഗത്തെത്തി. മെസി അറിഞ്ഞ് കൊണ്ട് മെക്സിക്കൻ പതാകയെ അപമാനിച്ചിട്ടില്ലെന്നും മെസി ഇരിക്കുന്നതിന് താഴെയായി ജഴ്സി കിടക്കുന്നതാണെന്നും മെസി അനുകൂലികൾ വിവാദത്തിന് മറുപടി നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, MESI, MEXICO, BOXER, QATARWC, FOOTBALL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.