SignIn
Kerala Kaumudi Online
Friday, 26 April 2024 12.28 PM IST

സ്‌കൂൾ കലാമേളയ്ക്ക് തിരുമൂലപുരത്ത് ഇന്ന് തിരിതെളിയും

soman
എം.ജി.സോമന്റെ സ്മരണയ്ക്കായി കലോത്സവ വേദിയിൽ സ്ഥാപിച്ച സ്തൂപം

തിരുവല്ല : നാലായിരത്തിലധികം കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരുമൂലപുരത്ത് അരങ്ങുണരും. എസ്.എൻ.വി.എസ് സ്‌കൂൾ മുഖ്യവേദിയായ കലാമാമാങ്കത്തിന് ഡിസംബർ രണ്ടിന് തിരശ്ശീലവീഴും. സംസ്കൃതോത്സവും അറബി സാഹിത്യോത്സവും ഇതോടൊപ്പം നടക്കും. കലാവല്ലഭന്റെ നാട്ടിൽ ഇനിയുള്ള നാല് ദിനങ്ങൾ കലയുടെ ഉത്സവമേളമാകും.
ഇന്ന് രാവിലെ 9ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ രേണുകാഭായി പതാക ഉയർത്തും. 9.30ന് മാത്യു ടി.തോമസ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം കുമാരി ആർഷാ ബൈജു കലാമേളകളുടെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് എസ്.എൻ.വി.എസ് സ്‌കൂൾ, സെന്റ് തോമസ് സ്‌കൂൾ, ഇരുവെള്ളിപ്ര, ബാലികാമഠം സ്‌കൂൾ, തിരുമൂലവിലാസം യു.പി സ്‌കൂൾ എന്നിവിടങ്ങളിലെ 12 വേദികളിലായി കലാമത്സരങ്ങൾ നടക്കും. പ്രൈമറി മുതൽ ഹയർസെക്കൻഡറി തലം വരെയുള്ള ഉപജില്ലാ മത്സരങ്ങളിൽ വിജയികളായ 4203 മത്സരാർത്ഥികളാണ് വിവിധയിനങ്ങളിൽ മത്സരിക്കുക. ഡിസംബർ 2ന് വൈകിട്ട് 5.30ന് സമാപനസമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാകളക്ടർ ഡോ.ദിവ്യ എസ്.അയ്യർ മുഖ്യാതിഥിയാകും.

താരോദയത്തിന് സാക്ഷിയാകാൻ വീണ്ടും തിരുമൂലപുരം
തിരുവല്ല: മതസൗഹാർദ്ദവവും കലാസാംസ്കാരിക പെരുമയുമുള്ള തിരുമൂലപുരത്തെ കണ്ണെത്തും ദൂരത്തുള്ള അഞ്ച് സ്‌കൂളുകളിലെ 12 വേദികളിലായി കലാപ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്നുള്ള പ്രതിഭകൾ ഇന്ന് എത്തിച്ചേരും. ഒട്ടേറെ സ്‌കൂൾ കലോത്സവങ്ങൾക്ക് വേദിയായ തിരുമൂലപുരം വീണ്ടും പുത്തൻ താരോദയങ്ങളെ കാത്തിരിക്കുകയാണ്.

ഓർമ്മകളിൽ സോമേട്ടൻ

മലയാളത്തിന്റെ മഹാനടൻ എം.ജി.സോമന്റെ 25-ാം ചരമവാർഷികം ആഘോഷങ്ങൾ നടക്കുമ്പോഴാണ് ഇത്തവണത്തെ കലോത്സവത്തിന് തിരുമൂലപുരം വേദിയാകുന്നത്. എം.ജി.സോമന്റെ കുറ്റൂരിലെ വീടിന്റെ കാതങ്ങൾ മാത്രം അകലെയാണ് മത്സരവേദികളായ തിരുമൂലപുരത്തെ സ്‌കൂളുകൾ. എം.ജി.സോമന്റെ സ്മരണയിലാണ് കലോത്സവ വേദികൾ ഒരുക്കിയിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.