ചെറിയ ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേയ്ക്ക്. കരൺ ജോഹറിന്റെ പുതിയ ചിത്രത്തിലായിരിക്കും പൃഥ്വിരാജ് അഭിനയിക്കുക. കജോലാണ് ചിത്രത്തിലെ നായിക. സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാനും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇബ്രാഹിം അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്.
പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ധർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹറാണ് ചിത്രം നിർമിക്കുന്നത്. കയോസ് ഇറാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിന്റെ നാലാമത്തെ ബോളിവുഡ് ചിത്രമായിരിക്കും ഇത്. ഇമോഷണൽ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് ജനുവരിയിലായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. സിനിമയെ കുറിച്ചും കഥാപത്രങ്ങളെ കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
'ഗോൾഡ്', 'കാപ്പ' എന്നീ സിനിമകളാണ് പൃഥ്വിരാജിന്റെതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. 'ഗോൾഡ്' ഡിസംബർ ഒന്നിനും 'കാപ്പ' ഡിസംബർ 23നുമാണ് റിലീസ് ചെയ്യുന്നത്. കെ ജി എഫ് സംവിധായകൻ പ്രശാന്ത് നീലിന്റെ പ്രഭാസ് ചിത്രമായ 'സാലാറി' ൽ ഒരു നിർണായക കഥാപാത്രത്തെയും പൃഥ്വിരാജ് അവതരിപ്പിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |