കൊച്ചി: ഓൾ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോർട്ടേഴ്‌സ് ഫോറം (എ.ഐ.എസ്.ഇ.എഫ്) ചെയർമാനായി സഞ്ജീവ് ബിഷ്ടിനെ തിരഞ്ഞെടുത്തു.
ഐ.ടി.സി ലിമിറ്റഡിന്റെ ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലെ സ്‌പൈസസ് ആൻഡ് അക്വാ അഗ്രി ബിസിനസ് ഡിവിഷൻ വൈസ് പ്രസിഡന്റാണ്.
1987ൽ സ്ഥാപിതമായ ഓൾ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോർട്ടേഴ്‌സ് ഫോറം രാജ്യത്തെ സുഗന്ധവ്യഞ്ജന കയറ്റുമതി വ്യവസായത്തിന്റെ സുസ്ഥിരമായ വികസനത്തിന് പ്രവർത്തിക്കുന്ന സംഘടനയാണ്.