കൊല്ലം: ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം കരുനാഗപ്പള്ളി അരമത്തുമഠം ചേമത്തറ ഓഡിറ്റോറിയത്തിൽ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. അസോ. ജില്ലാ പ്രസിഡന്റ് ശുഭവർമ്മരാജ അദ്ധ്യക്ഷനായി. വ്യാജ സ്വർണപ്പണയ മാഫിയക്കെതിരെ നടപടി സ്വീകരിച്ച പൊലീസ് ഉദ്യോഗസ്ഥരെ ആദരിച്ചു. ചികിത്സാ സഹായം, വിദ്യാഭ്യാസ അവാർഡ് വിതരണം, വിവാഹ ധനസഹായ വിതരണം എന്നിവയും നടന്നു. അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് എൻ.ശിവരാജൻ സ്വാഗതവും ജോ.സെക്രട്ടറി ആനി വിജയൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |