SignIn
Kerala Kaumudi Online
Friday, 26 April 2024 3.56 PM IST

ഇന്ത്യ വളരുന്നു എന്ന് കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്നവർ ഫോബ്സിന്റെ പുതിയ പട്ടിക കണ്ട് ഞെട്ടിയേക്കാം, ഇവർ രാജ്യത്തെ പത്ത് കോടീശ്വരൻമാർ  

-forbes-rich-list

ലോക സാമ്പത്തിക രംഗം യുക്രെയിൻ സംഘർഷത്തിൽ പരുങ്ങലിലാവുമ്പോഴും ഇന്ത്യൻ മുന്നേറ്റത്തിനെ അതൊന്നും ബാധിക്കുന്നതേയില്ല. ഫോർബ്സ് 2022 ലെ ലോക സമ്പന്നരുടെ പുതിയ പട്ടിക പരിശോധിച്ചാൽ ഇത് മനസിലാക്കാനാവും. ഇന്ത്യയിലെസമ്പന്നർ ഈ വർഷം കൂടുതൽ സമ്പന്നരായി മാറിയിരിക്കുകയാണ്. കൂടുതൽ ഇന്ത്യക്കാർ പട്ടികയിൽ ഇടം നേടുകയും ചെയ്തു. ഫോർബ്സ് 2022 ലെ ഇന്ത്യയിലെ 100 സമ്പന്നരുടെ പട്ടികയും പുറത്ത് വിട്ടിട്ടുണ്ട്. ഇതിൽ നിന്ന് ലഭിക്കുന്ന വിവരപ്രകാരം ഇന്ത്യയിലെ 100 സമ്പന്നരുടെ സംയോജിത സമ്പത്ത് 25 ബില്യൺ ഡോളർ വർദ്ധിച്ച് 800 ബില്യൺ ഡോളറിലെത്തിയിരിക്കുകയാണ്. ഇതിൽ 385 ബില്യൺ ഡോളറിന്റെ ആസ്തിയാണ് പട്ടികയിൽ ഇടം നേടിയ ആദ്യ പത്തുപേർക്കുള്ളത്.


ഇന്ത്യയിലെ 10 അതി സമ്പന്നർ

ഗൗതം അദാനി

ലോക സമ്പന്നരിൽ മൂന്നാം സ്ഥാനത്ത് തുടരുന്ന ഗൗതം അദാനി തീർച്ചയായും ഇന്ത്യയിലെ സമ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനത്താണെന്നതിൽ തർക്കമുണ്ടാവില്ല. ഈ വർഷം ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് അദാനിയാണ്. ഭാവി മുന്നിൽ കണ്ടുകൊണ്ട് ഗ്രീൻ എനർജിയിൽ വമ്പൻ നിക്ഷേപമാണ് അദാനി പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്ത ദശകത്തിൽ 100 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള അദാനി ഇതിൽ 70 ശതമാനവും ഗ്രീൻ എനർജിയിലേക്കാണ് മാറ്റി വച്ചിട്ടുള്ളത്.

150 ബില്യൺ ഡോളർ (1,211,460.11 കോടി രൂപ) ആസ്തിയുമായാണ് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഇന്ത്യയിലെ സമ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്.


മുകേഷ് അംബാനി

ഇന്ത്യൻ സമ്പന്നരെ കുറിച്ച് ഓർത്താൽ അദാനി കഴിഞ്ഞാൽ അംബാനി എന്ന പേരാവും നമുക്ക് ഓർമ്മ വരിക. സമ്പന്നരുടെ പട്ടികയിൽ അദാനിയെ പിന്തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണുള്ളത്.


88 ബില്യൺ ഡോളർ അഥവാ 710,723.26 കോടി രൂപയാണ് അംബാനിയുടെ ആസ്തി. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം കുറഞ്ഞു എന്നതും എടുത്ത് പറയേണ്ടതാണ്. ഇന്ത്യയിലെ 100 സമ്പന്നരുടെ ആകെ സമ്പത്തിന്റെ 30 ശതമാനവും അദാനിയും അംബാനിയുടേയും കയ്യിലാണ്.


രാധാകിഷൻ ദമാനി
27.6 ബില്യൺ ഡോളർ (222,908.66 കോടി രൂപ) ആസ്തിയുള്ള ഡിമാർട്ട് ശൃംഖലയുടെ ഉടമയായ രാധാകിഷൻ ദമാനിയാണ് പട്ടികയിൽ മൂന്നാമതുള്ളത്. രാജ്യത്തെ റീട്ടെയ്ലിംഗ് രാജാവായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഒരു വർഷത്തിനിടെ അദ്ദേഹത്തിന്റെ ആസ്തി 6 ശതമാനം കുറഞ്ഞെങ്കിലും മൂന്നാം സ്ഥാനത്ത് തുടരുന്നു.


സൈറസ് പൂനാവാല

കൊവിഡ്19 വാക്സിനുകൾ നിർമ്മിച്ച് ലോകത്തിന് മുന്നിൽ ഇന്ത്യയുടെ യശസ് ഉയർത്തിയ സൈറസ് പൂനാവാല സമ്പത്തും കാര്യമായി ഉണ്ടാക്കിയത് വാക്സിൻ വിറ്റതിലൂടെയാണ്. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാണ കമ്പനിയായ സെറം ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ ചെയർമാനായി സൈറസ് പൂനാവാല രാജ്യത്തെ നാലാമത്തെ ധനികനാണ്. 21.5 ബില്യൺ ഡോളർ അഥവാ 173,642.62 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി.


ശിവ് നാടാർ

എച്ച്സിഎൽ ടെക്‌നോളജീസിന്റെ എമിരിറ്റസ് ചെയർമാൻ ശിവ് നാടാർ സമ്പന്ന പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. 21.4 ബില്യൺ ഡോളർ അഥവാ 172,834.97 കോടി രൂപ മൂല്യമുള്ള സ്വത്ത് അദ്ദേഹത്തിനുണ്ട്.


സാവിത്രി ജിൻഡാൽ

ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയായ സാവിത്രി ജിൻഡാലിനെ എല്ലാവർക്കും അറിയാവുന്നതാണ്. ജിൻഡാൽ ഗ്രൂപ്പിന്റെ ചെയർപേഴ്സണായ സാവിത്രി ജിൻഡാലാണ് ഫോർബ്സിന്റെ പട്ടികയിലെ ആദ്യ പത്തിലെ ഏക വനിതാ പ്രാതിനിധ്യമാണ്. 16.4 ബില്യൺ ഡോളർ അല്ലെങ്കിൽ 132,452.97 കോടി രൂപയാണ് ആസ്തി.

ദിലീപ് സാംഗ്‌വി

സൺ ഫാർമസ്യൂട്ടിക്കൽസിന്റെ സ്ഥാപകന്റെ മകൻ ദിലീപ് ദിലീപ് സാംഗ്‌വിയുടെ ആസ്തി 15.5 ബില്യൺ ഡോളർ അഥവാ 125,184.21 കോടിയാണ്. സമ്പന്നരുടെ പട്ടികയിൽ ഏഴാം സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്.

ഹിന്ദുജ ബ്രദേഴ്സ്
15.2 ബില്യൺ ഡോളർ അഥവാ 122,761.29 കോടി രൂപ മൂല്യമുള്ള ഹിന്ദുജ ബ്രദേഴ്സിന്റെ തലപ്പത്തുള്ളത് ശ്രീചന്ദ്, ഗോപിചന്ദ്, പ്രകാശ്, അശോക് ഹിന്ദുജ എന്നിവരാണ്. സമ്പത്തിൽ എട്ടാം സ്ഥാനത്താണ് ഹിന്ദുജ ബ്രദേഴ്സ്


കുമാർ ബിർള
ടെക്‌സ്റ്റൈൽസ്, സിമന്റ് കമ്പനിയായ ആദിത്യ ബിർള ഗ്രൂപ്പിന്റെ ചെയർമാനായ കുമാർ ബിർളയുടെ ആസ്തി 15 ബില്യൺ ഡോളർ അഥവാ 121,146.01 കോടി രൂപയാണ്. 1995ൽ പിതാവ് ആദിത്യ ബിർള മരിച്ചപ്പോൾ 28ാം വയസിലാണ് കുമാർ ബിർള ബിസിനസ് സാമ്രാജ്യം ഏറ്റെടുത്തത്. രാജ്യത്തെ സമ്പന്ന പട്ടികയിൽ ഒൻപതാമത്തെ സ്ഥാനത്താണ് കുമാർ ബിർള.


ബജാജ് ഫാമിലി

ഇന്ത്യയിലെ പഴക്കമേറിയ ബിസിനസ് ഗ്രൂപ്പായ ബജാജ് ഗ്രൂപ്പിന് കീഴിൽ ഇന്ന് നാൽപ്പതോളം കമ്പനികളുണ്ട്. ഈ ഗ്രൂപ്പിന് 14.6 ബില്യൺ ഡോളർ അഥവാ 117,915.45 കോടിയുടെ ആസ്തിയുണ്ട്. 1926ൽ ജംനാലാൽ ബജാജാണ് ബിസിനസ് ആരംഭിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE, FORBES RICH LIST, FORBES, FORBES LIST, INDIA RICHEST, 100 RICHEST 2022, GAUTAM ADANI TOPS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.