SignIn
Kerala Kaumudi Online
Friday, 26 April 2024 11.58 PM IST

ഇവരാണ് ലോകത്തിലെ ഏറ്റവും സുന്ദരികളായ പത്ത് സ്ത്രീകൾ; പട്ടികയിൽ ഇന്ത്യക്കാരിയായ ഒരു നടിയുമുണ്ട്, ആരാണെന്നല്ലേ?

most-beautiful-women

ലോകത്തെ ഏറ്റവും സുന്ദരികളായ സ്ത്രീകളുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടി ബോളിവുഡ് താരം ദീപിക പദുക്കോൺ. പട്ടികയിലെ ഏക ഇന്ത്യക്കാരി എന്ന പ്രത്യേകത കൂടി ദീപികയ്‌ക്കുണ്ട്. നിരവധി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സുന്ദരിമാരെ തിരഞ്ഞെടുക്കുന്നത്. സ്ത്രീകളുടെ ശാസ്ത്രീയമായ അഴകളവുകളുടെ അടിസ്ഥാനത്തിൽ കോസ്മെറ്റിക് സർജൻ ആയിട്ടുള്ള ഡോക്ടർ ജൂലിയൻ ഡി സിൽവ തയ്യാറാക്കിയിരിക്കുന്ന പട്ടികയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഹോളിവുഡ് നടി ജോഡി കോമർ ആണ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരി. 94.52 % ആണ് ജോഡി കോമറിന്റെ ഗോൾഡൻ ബ്യൂട്ടി റേഷ്യോ. സ്ത്രീ സൗന്ദര്യം അളക്കാനായി പുരാതന ഗ്രീക്കുകാർ രൂപപ്പെടുത്തിയ ഗണിത സമവാക്യമാണ് ഗോൾഡന്‍ റേഷ്യോ.

അമേരിക്കൻ നടിയും ഗായികയുമായ സെൻഡയ (94.37%), അമേരിക്കൻ ഗായിക ടൈലർ സ്വിഫ്റ്റ്‌​ (91.64), സൗത്ത് കൊറിയൻ മോഡലും നടിയുമായ ഹോയാൻ ജംഗ്(89.63), അമേരിക്കൻ നടിയുമായ ഗായികയുമായ ബിയോൺസ്(92.44), അമേരിക്കൻ ഗായിക അരിയാന ഗ്രാൻഡെ(91.81), ബിസിനസ് വുമണും അമേരിക്കൻ ടെലിവിഷൻ താരവുമായ കിം കർദാശിയൻ( 91.28) അമേരിക്കൻ മോഡൽ ബെല്ല ഹാഡിഡ്‌(94.35) എന്നിവരാണ് പട്ടികയിലെ ആദ്യ പത്തിൽ ഇടംനേടിയത്. പട്ടികയിലെ ഒൻപതാം സ്ഥാനക്കാരിയാണ് ദീപിക. 91.22% ആണ് ഗോൾഡൻ ബ്യൂട്ടി റേഷ്യോ



അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WORLDS MOST BEAUTIFUL WOMEN, DEEPIKA PADUKONE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.