SignIn
Kerala Kaumudi Online
Friday, 26 April 2024 5.00 PM IST

മോദിയ്‌ക്കെന്താ രാവണനെപ്പോലെ നൂറ് തലയുണ്ടോയെന്ന് മല്ലികാർജ്ജുൻ ഖാർഗെ; ഗുജറാത്തിന്റെ പുത്രനെ ആവർത്തിച്ച് അപമാനിക്കുകയാണെന്ന് ബി ജെ പി

modi

ഗാന്ധിനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'രാവണൻ' എന്ന് വിളിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അടുത്ത മാസം നടക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി അഹമ്മദാബാദിൽ നടന്ന റാലിയിൽ സംസാരിക്കവെയായിരുന്നു ഖാർഗെയുടെ പരാമർശം.


'മോദി ജി പ്രധാനമന്ത്രിയാണ്. തന്റെ കർത്തവ്യം മറന്ന് അദ്ദേഹം കോർപ്പറേഷൻ തിരഞ്ഞെടുപ്പുകളിലും, എം എൽ എ തിരഞ്ഞെടുപ്പുകളിലും, എംപി തിരഞ്ഞെടുപ്പുകളിലുമെല്ലാം പ്രചാരണം നടത്തുന്നു. എല്ലാ സമയത്തും അദ്ദേഹം തന്നെക്കുറിച്ച് തന്നെ സംസാരിക്കുന്നു. സ്ഥാനാർത്ഥികൾ പ്രധാനമന്ത്രി മോദിയുടെ പേരിലാണ് വോട്ട് തേടുന്നത്.'- എന്നായിരുന്നു ഖാർഗെയുടെ പരാമർശം.


'എല്ലാ തിരഞ്ഞെടുപ്പുകളിലും മോദിയുടെ ചിത്രമാണ് കാണുന്നത്. നരേന്ദ്ര മോദിയ്‌ക്കെന്താ രാവണനെപ്പോലെ നൂറ് തലയുണ്ടോ? മോദി എന്താ എല്ലാവർക്കുവേണ്ടിയും ജോലി ചെയ്യാൻ വരുന്നുണ്ടോ? നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ സഹായത്തിനായി മോദി വരാറുണ്ടോ?'- ഖാർഗെ ചോദിച്ചു. അതേസമയം, രാവണനെയും മോദിയേയും താരതമ്യം ചെയ്തതിനെതിരെ ബി ജെ പി രംഗത്തെത്തിയിട്ടുണ്ട്. ഖാർഗെ ഗുജറാത്തിന്റെ പുത്രനെ ആവർത്തിച്ച് അപമാനിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MALLIKARJUN KHARGE, PM MODI, RAVAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.