കോട്ടയം. കേരള കർഷക യൂണിയൻ സംസ്ഥാന കമ്മിറ്റി യോഗം നാളെ രാവിലെ 10.30ന് തിരുനക്കര ബാങ്ക് എംപ്ളോയീസ് ഹാളിൽ ചേരും. സംസ്ഥാന പ്രസിഡന്റ് ഹരിപ്രസാദ് പാല അദ്ധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻമാരായ സി.വേണുഗോപാലൻ നായർ, ഏലിയാമ്മ ജോയി, കരിക്കത്തിൽ തങ്കപ്പൻ പിള്ള, ജനറൽ സെക്രട്ടറിമാരായ ജോസ് ചെമ്പേരി, കെ.ജി.പ്രേംജിത്, അഡ്വ.പി.ഗോപകുമാർ തുടങ്ങിയവർ പങ്കെടുക്കും. റബർ വിലയിടിവ്, നാളികേര വിലയിടിവ് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് പ്രസിഡന്റ് ഹരിപ്രസാദ് പാലാ ട്രഷറർ ടോം ജേക്കബ്, ജില്ലാ പ്രസിഡന്റ് റോബി പന്തുലുപറമ്പിൽ, ഫെനിൽ തോമസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |