പറവൂർ: മൂന്ന് ദിനങ്ങളിലായി 183 ഇനങ്ങൾ പൂർത്തിയായപ്പോൾ ജില്ലാ കലോത്സവത്തിൽ 526 പോയിന്റോടെ എറണാകുളം ഉപജില്ല മുന്നേറ്റം തുടരുന്നു. നോർത്ത് പറവൂർ (503), ആലുവ(460) ഉപജില്ലകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. പെരുമ്പാവൂരിന് 453 ഉം വൈപ്പിന്‍ 442 ഉം പോയിന്റുണ്ട്.
സ്കൂളുകളിൽ എടവനക്കാട് ഹിദായത്തുൽ ഇസ്ലാം എച്ച്.എസ്.എസാണ് 156 പോയിന്റുമായി മുന്നിൽ. എറണാകുളം സെന്റ് തെരേസാസ് സി.ജി.എച്ച്.എസ്.എസ് 149 പോയിന്റോടെ രണ്ടാമത്. 144 പോയിന്റുള്ള മോറക്കാല സെന്റ് മേരീസ് എച്ച്.എസ്.എസാണ് മൂന്നാമത്.
യു.പി ജനറൽ- നോർത്ത് പറവൂർ (106), എച്ച്.എസ് ജനറൽ, എച്ച്.എസ്.എസ് ജനറൽ- എറണാകുളം ( 207, 235) ഉപപജില്ലകളാണ് മുന്നിൽ.
യു.പി സംസ്കൃതോത്സവം- എറണാകുളം 60, എച്ച്.എസ് സംസ്കൃതോത്സവം- ആലുവ 65 എന്നിങ്ങനെയാണ് പോയിന്റ് നില. യു.പി അറബിക്കിൽ 45 പോയിന്റോടെ കോലഞ്ചേരിയാണ് മുന്നിൽ. എച്ച്.എസ് അറബിയിൽ 66 പോയിന്റുമായി വൈപ്പിനാണ് മുന്നിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |