തിരുവല്ല: പാട്ടുപാടി റെക്കാഡ് നേടിയ ശിവ കീർത്തന ഹയർസെക്കൻഡറി വിഭാഗം തമിഴ് പദ്യംചൊല്ലലിലും ഒന്നാംസ്ഥാനത്തെത്തി. പ്രമാടം നേതാജി ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയായ ശിവ, മനോജ് കുമാറിന്റെയും സുമയുടെയും മകളാണ്. ഒരു മണിക്കൂറിൽ വിവിധ രാഗങ്ങളിൽ ഇരുപത് പാട്ടുകൾ പാടി ഇന്ത്യ ബുക്ക് ഓഫ് റെക്കാഡ് നേടിയിട്ടുണ്ട്. മധു ശൂരനാടിന്റെ ശിക്ഷണത്തിലാണ് സംഗീതം അഭ്യസിക്കുന്നത്. ലളിതഗാനത്തിലും മത്സരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |