കുറുപ്പംപടി: ലയൺസ് ക്ലബ് 25 ലക്ഷം രൂപയുടെ സേവന പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചു. പെരുമ്പാവൂർ ലയൺസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ ഡിസ്ട്രിക്ട് ഗവർണർ ഡോ. ജോസഫ് കെ. മനോജ് പ്രഖ്യാപനം നിർവഹിച്ചു. ഹോം ഫോർ വിഡോസ് പദ്ധതിയുടെ ഭാഗമായി മൂന്ന് വീടുകൾ നൽകും. കമ്മ്യൂണിറ്റി മാര്യേജ് പദ്ധതിയുടെ ഭാഗമായി ഡോ. മറിയാമ്മ അലക്‌സാണ്ടർ ഒരു ഫാമിലിയെ സ്‌പോൺസർ ചെയ്തത് ക്ലബിന് അഭിമാനിക്കാവുന്നതാണ്. ക്ലബ് പ്രസിഡന്റ് ജോർജ് നാരിയേലി അദ്ധ്യക്ഷത വഹിച്ചു.
ഡോ. ബീന രവികുമാർ,പ്രൊഫ. സാംസൺ തോമസ്, ജോർജ് സാജു, സിബി ഫ്രാൻസിസ്, വി.എസ്. ജയേഷ്, ഷൈൻ കെ.ബി, ജോസഫ് മംഗളി, പൗലോസ് പാത്തിക്കൽ, ടി.ഒ. ജോൺസൺ, ബോബി പോൾ, പോൾ പൊട്ടയ്ക്കൽ, ജയകൃഷ്ണൻ, വിൽസൺ എന്നിവർ പ്രസംഗിച്ചു.