പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബാലചന്ദ്രമേനോൻ കഥ, തിരക്കഥ, സംഭാഷണം സംവിധാനം എന്നിവ നിർവഹിക്കുന്ന എന്നാലും ശരത്' ഡിസം. 9ന് യൂട്യൂബിൽ റിലീസ് ചെയ്യും. ബാലചന്ദ്രമേനോൻ എന്ന യൂട്യൂബ് ചാനലിൽ വൈകിട്ട് ഏഴിനാണ് റിലീസ്. പുതുമുഖം ചാർളിയാണ് നായകൻ. നിഥി, നിത്യ എന്നീ പുതുമുഖങ്ങളും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. അജു വർഗീസ്, ലിയോണ ലിഷോയ്, റിമി ടോമി എന്നിവരെ കൂടാതെ ബാലചന്ദ്രമേനോന്റെ മകൻ അഖിൽ വിനായകും അതിഥി വേഷത്തിൽ എത്തുന്നു. മേജർ രവി , ജോയ് മാത്യു, ദിലീഷ് പോത്തൻ, ലാൽ ജോസ് തുടങ്ങി പത്ത് സംവിധായകർ അഭിനേതാക്കളായി എത്തുന്നുണ്ട്.സുരഭി ലക്ഷമി, മല്ലിക സുകുമാരൻ, കോട്ടയം നസീർ, ഇടവേള ബാബു തുടങ്ങിയവരാണ് മറ്ര് താരങ്ങൾ. കൃഷ്ണകലാ ക്രിയേഷൻസിന്റെ ബാനറിൽ ആർ.ഹരികുമാറാണ് നിർമാണം. 2018 ൽ റിലീസ് ചെയ്ത ചിത്രം നാല് വർഷങ്ങൾക്ക് ശേഷമാണ് യൂട്യൂബ് റിലീസിനൊരുങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |