ബാലുശ്ശേരി: പനങ്ങാട് കോ-ഓപറേറ്റീവ് അർബൻ സൊസൈറ്റിയുടെ സംരംഭമായ ഹോംകോ വട്ടോളി ബസാറിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേക സഹകരണ സ്നേഹ വിൽപന നടത്തുന്നു. ലൈഫ് മിഷൻ ലിസ്റ്റിലുള്ളവർക്ക് കെട്ടിട നിർമാണത്തിനാവശ്യമായ ഇലക്ട്രിക്കൽ, പ്ലംബിംഗ്, സാനിറ്ററി പെയ്ന്റ്, ഹാർഡ് വെയർ എന്നിവ സ്പെഷ്യൽ ഡിസ്കൗണ്ടിൽ ബ്രാൻഡഡ് ഉത്പ്പന്നങ്ങൾ നൽകുന്നതാണെന്ന് സംഘാടകരായ എം. രാജീവ്, ഇ.വി ഗോപാലൻ, ആർ.സി സിജു എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പരിപാടി ഇന്ന് രാവിലെ 10 ന് എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |