SignIn
Kerala Kaumudi Online
Friday, 26 April 2024 2.39 PM IST

അംഗസമാശ്വാസനിധി മൂന്നാംഘട്ട വിതരണോദ്ഘാടനം 3ന്

കോട്ടയം: സഹകരണ സംഘങ്ങളിലെ അംഗങ്ങളിൽ മാരകരോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്കുള്ള അംഗ സമാശ്വാസനിധിയുടെ മൂന്നാംഘട്ട വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 3ന് സഹകരണ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിക്കും. രാവിലെ 10ന് സാഹിത്യപ്രവർത്തക സഹകരണസംഘം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യാതിഥിയാകും. ജില്ലയിൽ 996 അംഗങ്ങൾക്കായി 2.03 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കേരള ബാങ്ക് ഡയറക്ടർ ഫിലിപ്പ് കുഴികുളം മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ കെ.എം. രാധാകൃഷ്ണൻ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻമാരായ അഡ്വ. ജോസഫ് ഫിലിപ്പ്, കെ.എം. ഹരിദാസ്, അഡ്വ. സതീഷ്ചന്ദ്രൻ നായർ, ജോൺസൺ പുളിക്കിൽ, ജോയിന്റ് രജിസ്ട്രാർ (ജനറൽ) എൻ. വിജയകുമാർ, ഓഡിറ്റ് ജോയിന്റ് ഡയറക്ടർ എസ്. ജയശ്രീ, വിവിധ സംഘടനാപ്രതിനിധികളായ ടി.സി വിനോദ്, കെ.കെ. സന്തോഷ്, ആർ. ബിജു എന്നിവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, COPERATIVE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.