SignIn
Kerala Kaumudi Online
Saturday, 27 April 2024 9.27 AM IST

ഊരാളുങ്കലിനും കേരളബാങ്കിനും രാജ്യാന്തരനേട്ടം

kerala-bank

തിരുവനന്തപുരം: സഹകരണമേഖലയിലെ അന്താരാഷ്ട്ര റാങ്കിൽ മികച്ച സ്ഥാനം നേടി കേരളബാങ്കും ഊരാളുങ്കൽ ലേബർ സൊസൈറ്റിയും.വ്യവസായ അവശ്യസേവന മേഖലയിൽ ലോകത്ത് ഏറ്റവും ഉയർന്ന വിറ്റുവരവിൽ ആഗോളറാങ്കിംഗിൽ തുടർച്ചയായി മൂന്നാം വർഷവും ഊരാളുങ്കൽ സൊസൈറ്റി രണ്ടാം സ്ഥാനത്തെത്തി. കേരള ബാങ്ക് സഹകരണരംഗത്ത് ഏഷ്യപസഫിക് മേഖലയിലെ ഏറ്റവും വലിയ സ്ഥാപനമെന്ന പദവിയോടെ ലോക റാങ്കുപട്ടികയിൽ ഇടം നേടിയെന്ന് മന്ത്രി വി.എൻ.വാസവൻ അറിയിച്ചു.അന്താരാഷ്ട്രതലത്തിൽ സഹകരണസ്ഥാപനങ്ങളെ റാങ്ക് ചെയ്യുന്ന ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസും യൂറോപ്യൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓൺ കോ-ഓപ്പറേറ്റീവ്സ് ആൻഡ് സോഷ്യൽ എന്റർപ്രൈസസും ചേർന്ന് പ്രസിദ്ധീകരിക്കുന്ന വേൾഡ് കോ-ഓപ്പറേറ്റീവ് മോനിട്ടർ റിപ്പോർട്ടിലാണ് നേട്ടം.കേരള ബാങ്ക് ഏഴ് വ്യത്യസ്ത മേഖലകളിൽ ലോകത്തെ ഏറ്റവും വലിയ 300 സഹകരണസ്ഥാപനങ്ങളുടെ പട്ടികയിൽ 35-ാംറാങ്കും ധനകാര്യ സേവന മേഖലയിൽ ലോകത്ത് ഏഴാം സ്ഥാനത്തും,ഏഷ്യയിൽ ഒന്നാമതും ഇൻഡ്യൻ സ്ഥാപനങ്ങളിൽ വലിപ്പത്തിൽ നാലാമതുമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA BANK
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.