കൊല്ലം: കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ എക്സിക്യുട്ടീവ് യോഗവും മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് വിതരണവും സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിയും എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിയുമായ പി.എച്ച്.നവാബ് ജാൻ ഉദ്ഘാടനം ചെയ്തു. അസോ. ജില്ലാ പ്രസിഡന്റ് എം.കെ.നിസാർ അദ്ധ്യക്ഷനായി.
ജില്ലാ വൈസ് പ്രസിഡന്റുമാരായ രവീന്ദ്രൻ ഡ്രീംസ്, ജയകുമാർ കൊട്ടാരം, ജോ. സെക്രട്ടറിമാരായ ഷിഹാസ് അലിമ, അസ്ലം മാജീസ്, മാത്യൂസ് ശങ്കരത്തിൽ, ഷഹീർ നെക്സ്റ്റ് റിപ്പബ്ലിക്, കൊല്ലം ജില്ലാ മീഡിയ കോ ഓഡിനേറ്റർ ഷിബു റാവുത്തർ എന്നിവർ സംസാരിച്ചു. ജില്ലയിലെ അൻപതോളം വ്യാപാര സ്ഥാപന ഉടമകൾക്ക് മെമ്പർഷിപ്പ് സർട്ടിഫിക്കറ്റുകൾ നൽകി. ഫെബ്രുവരിയിൽ ജില്ലാ സമ്മേളനം നടക്കും. സംസ്ഥാന സെക്രട്ടറിയും ജില്ലാ ജനറൽ സെക്രട്ടറിയുമായ ആർ.നിസാമുദീൻ പാത്തൂസ് സ്വാഗതവും ജില്ലാ ട്രഷറർ പി.പി.അമീർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |