കോട്ടയം: ഷാജി കാളിയത്തിനെ കെപിസിസി അംഗമാക്കിയ തീരുമാനം മരവിപ്പിച്ച് കോൺഗ്രസ്. തരൂരിന്റെ പത്രികയിൽ ഒപ്പിട്ട മലപ്പുറത്തെ ഒരേയൊരു നേതാവായിരുന്നു ഷാജി. തരൂരിന്റെ മലപ്പുറത്തെ സ്വീകരണ പരിപാടിയിലും സജീവമായിരുന്നു അദ്ദേഹം. ഷാജിയെ കെപിസിസി അംഗമാക്കുന്നതിനെതിരെ നേരത്തേ പ്രതിഷേധം ഉയർന്നിരുന്നു.
അതേസമയം, ശശി തരൂർ കോട്ടയം സന്ദർശനം നടത്തുന്ന വിവരം അറിയിച്ചില്ലെന്ന് ഡിസിസി നേതൃത്വം കെപിസിസിയെ ഔദ്യോഗികമായി അറിയിച്ചു. ജില്ലാ നേതൃത്വത്തെ അറിയിക്കാത്തതിൽ പ്രതിഷേധിച്ച് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പരിപാടിയിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കെപിസിസി അച്ചടക്ക സമിതി അദ്ധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും യൂത്ത് കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കില്ല. വ്യക്തിപരമായ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നാണ് തിരുവഞ്ചൂർ അറിയിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |