SignIn
Kerala Kaumudi Online
Tuesday, 07 February 2023 6.07 PM IST

കാട്ടാനകൾക്കുവേണ്ടി ഒരു ഉത്സവം, വേദി ഫോർട്ടുകൊച്ചി

elephant

കൊച്ചി: കാട്ടാനകൾക്കുവേണ്ടിയുള്ള കേരളത്തിലെ ആദ്യത്തെ ' ഗജോത്സവ'ത്തിന് ഫോർട്ടുകൊച്ചി സെന്റ് ആൻഡ്രൂസ് സി.എസ്.ഐ പാരിഷ് ഹാളിൽ തുടക്കം.

കൊച്ചിൻ കാർണിവലിന്റെ ഭാഗമായി വൈൽഡ്ലൈഫ് ട്രസ്റ്റ് ഒഫ് ഇന്ത്യ, വിറ്റ്ലി ഫണ്ട് ഫോർ നേച്ചർ, കൊച്ചിൻ കളക്ടീവ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് 'ആ..ആന' ഗജോത്സവം എന്നപേരിൽ 30 വരെ നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. കാട്ടാനകളുടെ ജീവിതം, സ്വഭാവം, ആവാസവ്യവസ്ഥകൾ എന്നിവയെക്കുറിച്ചെല്ലാം പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

പ്രശസ്തരായ വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫർമാർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പകർത്തിയ കാട്ടാനകളുടെ ചിത്രങ്ങളും കേരളം, ഉത്തർപ്രദേശ്, ഒഡീഷ, ന്യൂഡൽഹി, കർണ്ണാടക, ചത്തീസ്ഗഡ്, പശ്ചിമബംഗാൾ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ 11 കലാകാരന്മാർ രൂപകല്പന ചെയ്ത ആനശില്പങ്ങളുമാണ് മേളയിലെ പ്രധാന കാഴ്ചവിരുന്ന്. യു.പി. സ്വദേശി പ്രിയ ജൻഗു ആയിരക്കണക്കിന് ചെറിയ ഇരുമ്പ് ബോൾട്ടുകൾ വിളക്കിച്ചേർത്തുണ്ടാക്കിയ 6 അടിയിലേറെ പൊക്കമുള്ള ആനയുടെ ശില്പവും തൃശൂർ സ്വദേശി പി.യു.അനിയൻ ഈട്ടിത്തടിയിൽ നിർമ്മിച്ച 2 മില്ലിമീറ്റർ മുതൽ 2 സെന്റിമീറ്റർ വരെയുള്ള കൊമ്പനാനയുടെ കുഞ്ഞൻ ശില്പങ്ങളും ഗജോത്സവത്തിലെ കൗതുകക്കാഴ്ചകളിൽപ്പെടുന്നു. ഇതിന് പുറമെ ആന എന്ന വിഷയത്തെ ആസ്പദമാക്കി, കുട്ടികൾക്കുവേണ്ടി കലാസാഹിത്യ മത്സരങ്ങൾ 'ബാലഗജ', ആനകൾ കഥാപാത്രമാകുന്ന സിനിമകളുടെ പ്രദർശനം (ഗജഗാമിനി), മീഡിയ കോൺക്ലേവ് (ഗജസൂത്ര), മതഗ്രന്ഥങ്ങളിലെ ആനക്കഥകളുമായി (ഗജധർമ്മ) തുടങ്ങി വൈവിദ്ധ്യമാർന്ന നിരവധി പരിപാടികളും ഒരുക്കിയിട്ടുണ്ട്. സൂരജ് നമ്പ്യാട്ട്, പി.യു. അനിയൻ എന്നിവരുടെ തത്സമയ ആന ശില്പ നിർമ്മാണവും ഗജോത്സവത്തിന്റെ ഭാഗമാകും.

'' ഇന്ത്യയുടെ പാരമ്പര്യമൃഗമാണ് ആന. അവയുടെ സംരക്ഷണം ദേശീയ പ്രാധാന്യമുള്ളതാണ്. രാജ്യത്തെ വനമേഖലയിലുള്ള 101 ആനത്താരകൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിന് 2018 ൽ ന്യൂഡൽഹിയിൽ ഗജമഹോത്സവം സംഘടിപ്പിച്ചിരുന്നു. അതിന്റെ തുടർച്ചയാണ് ഫോർട്ടുകൊച്ചിയിൽ നടക്കുന്നത്".

സാജൻ ജോൺ

ഗജോത്സവം കോ ഓർഡിനേറ്റർ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM, ELEPHANT
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.