കോട്ടയം: എ, ഐ ഗ്രൂപ്പുകൾ ഇനി വേണ്ടെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം പി. ഒരു ഗ്രൂപ്പിലും അംഗമല്ല. യുണൈറ്റഡ് കോൺഗ്രസാണ് വേണ്ടതെന്നും വിഭാഗീയതയിൽ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് എല്ലായിടത്തും പോകാൻ ആവശ്യപ്പെട്ടത്. എല്ലാ ജില്ലകളിലും പോകണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിർദേശം. അത് അനുസരിച്ചാണ് താൻ പരിപാടികളിൽ പങ്കെടുക്കുന്നതെന്നും പിന്നെ എന്തിനാണ് വിവാദമെന്നും തരൂർ ചോദിച്ചു.
അതേസമയം, കോട്ടയം ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ പരാതിയ്ക്ക് മറുപടി നൽകുമെന്നും തരൂർ പ്രതികരിച്ചു. കോട്ടയം സന്ദർശനം ഡി സി സിയെ അറിയിച്ചിട്ടുണ്ട്. ആരാണ് വിളിച്ചതെന്നും, എപ്പോഴാണ് വിളിച്ചതെന്നും തെളിവുണ്ട്. പത്തനംതിട്ട ഡി സി സിയെയും സന്ദർശനത്തെക്കുറിച്ച് അറിയിച്ചു. ഓരോ ജില്ലയിൽ പോകുമ്പോഴും ഡി സി സിയെ അറിയിക്കാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ശശി തരൂർ കോട്ടയം സന്ദർശനം നടത്തുന്ന വിവരം തങ്ങളോട് പറഞ്ഞില്ലെന്ന് കോട്ടയം ഡിസിസി നേതൃത്വം കെ പി സി സിയെ ഔദ്യോഗികമായി അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |