വഞ്ചിമല. വഞ്ചിമല പോസ്റ്റ് ഓഫീസിന്റെ 50-ാം വാർഷികം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. മാണി സി കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് വി.ഐ.അബ്ദുൽ കരിം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പ്രൊഫ.എം.കെ.രാധാകൃഷ്ണൻ, തപാൽ സൂപ്രണ്ട് പി.എസ്.സതിമോൾ, ഗ്രാമപഞ്ചായത്തംഗം ഷേർലി അന്ത്യാംകുളം, എം.ഇ.ഇസ്മായിൽ, ലൈബ്രറി സെക്രട്ടറി അഖിൽലാൽ, അർച്ചന സദാശിവൻ, ഷെയ്സൺ സെബാസ്റ്റ്യൻ, ജോസ് ജോർജ്, മഹേഷ് ചെത്തിമറ്റം, പി.ജി.അനീഷ്, പോസ്റ്റ്മിസ്ട്രസ് ഹരിത, തപാൽ അസി.സൂപ്രണ്ട് അരുൺ ആർ.നായർ, റിട്ട.ഉദ്യോഗസ്ഥരായ വി.എസ്.പങ്കജാക്ഷൻ നായർ, രാമകൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു. ആധാർമേളയും സേവിംഗ്സ് മേളയും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |