പ്രിയപ്പെട്ട വളർത്തുപൂച്ചയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മോഹൻലാൽ. പൂച്ചയോടൊപ്പം തലമുട്ടിച്ച് നിൽക്കുന്ന മോഹൻലാലിനെ ഫോട്ടോയിൽ കാണാം. നിമിഷങ്ങൾക്കകം ചിത്രം തരംഗമായി. നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. ഇത്ര ഇഷ്ടപ്പെട്ട ഒരു ഫോട്ടോ ഇട്ടിട്ടില്ല ലാലേട്ടന് പൊൻതൂവൽകൂടി, സമ്മർ
ഇൻ ബത് ലഹേമിലെ പൂച്ചയാണോ ലാലേട്ടാ, പുലിയും പൂച്ചയും ഒറ്റ ക്ളിക്കിൽ. സിംഹവും പൂച്ചയും ഒറ്റ ഫ്രെയിമിൽ എന്നിങ്ങനെയാണ് കമന്റുകൾ. അറിയപ്പെടുന്ന മൃഗസ്നേഹിയാണ് മോഹൻലാൽ. അടുത്തിടെ പുറത്തിറങ്ങിയ മോഹൻലാൽ ഒരു ആവാസ വ്യൂഹം എന്ന വീഡിയോയിലൂടെ മോഹൻലാൽ ഒരു മൃഗസ്നേഹി കൂടിയാണെന്ന് മലയാളികൾ കണ്ടു. മോഹൻലാലിന്റെ നൂറോളം ചിത്രങ്ങൾ വരച്ചിട്ടുള്ള കലാകാരനും പ്രശസ്ത തിരക്കഥാകൃത്തുമായ എസ്. സുരേഷ് ബാബു കൂട്ടിയിണക്കിയുള്ള ദൃശ്യാവിഷ്കാരമാണ് വീഡിയോ.