പത്തനംതിട്ട : മൃഗസംരക്ഷണവകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ പ്രവർത്തന സജ്ജമാക്കുന്നതിനായി വെറ്ററിനറി സർജൻ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ വഴി താൽക്കാലികമായി നിയമനം നടത്തുന്നു. മല്ലപ്പള്ളി വെറ്ററിനറി ഹോസ്പിറ്റൽ ബ്ലോക്കിലാണ് നിയമനം. ഇന്ന് രാവിലെ 10 മുതലാണ് ഇന്റർവ്യൂ. യോഗ്യതകൾ: 1) ബി.വി.എസ്.സി ആൻഡ് എ.എച്ച്. 2) കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ. ഇന്റർവ്യൂ സ്ഥലം: ജില്ലാമൃഗസംരക്ഷണ ഓഫീസ്, ജില്ലാ വെറ്ററിനറി കോംപ്ലക്സ്, പത്തനംതിട്ട. ഫോൺ : 04682322762, വെബ്സൈറ്റ് : https://ksvc.kerala.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |