SignIn
Kerala Kaumudi Online
Friday, 26 April 2024 5.58 PM IST

കാലാവസ്ഥാ പരിശീലനം.

kala

കോട്ടയം. കാലാവസ്ഥാ വ്യതിയാനം, ദുരന്തനിവാരണം എന്നിവയുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ പഞ്ചായത്തുകളുടെ അദ്ധ്യക്ഷന്മാർ, സെക്രട്ടറിമാർ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻമാർ എന്നിവർക്ക് ആറിന് ഏകദിന പരിശീലനം നൽകും. കോട്ടയം തെള്ളകത്തുള്ള ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടക്കുന്ന പരിശീലനത്തിൽ കില ഡയക്ടർ ഡോ.ജോയ് ഇളമൺ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി മുഖ്യപ്രഭാഷണം നടത്തും. കിലയിൽ നിന്നുള്ള വിദഗ്ധർ ക്ലാസുകൾ നയിക്കും.
മാറിയ സാഹചര്യത്തിൽ കാലാവസ്ഥാവ്യതിയാനം ദുരന്തനിവാരണം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതി പദ്ധതിയേതര പ്രവർത്തനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൈകാര്യശേഷി വികസനമാണ് പരിശീലന ലക്ഷ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, KALA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.