ചവറ: ചവറ പാലത്തിൽ വീണ്ടും ചരക്കുമായി വന്ന വലിയ ലോറി കുടുങ്ങി മണിക്കുറുകളോളം ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു.ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് സംഭവം കൊല്ലത്ത് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ലോറി ചവറ പാലം കയറി വരുന്നതിനിടയിൽ പാലത്തിന്റെ മുകൾ ബീമിൽ തട്ടി മുന്നോട്ടു പോകാൻ പറ്റാത്ത അവസ്ഥയിലായി. അതോടെ രണ്ടു വശത്ത് നിന്ന് വാഹനങ്ങൾ കടന്നുപോകാൻ പറ്റാതെ മണിക്കുറുകളോളം ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. ശക്തമായ മഴയും കാറ്റും കാരണം ലോറി പാലത്തിൽ നിന്ന് മാറ്റാൻ ഏറെ പ്രയാസപ്പെട്ടു. വാഹനങ്ങളുടെ നിര വടക്ക് ശങ്കരമംഗലം വരെയും തെക്ക് ശക്തികുളങ്ങര വരെയും നീണ്ടു. സംഭവം അറിഞ്ഞ് ചവറ
പൊലീസെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. 8 മണിയോടെയാണ് ഗതാഗതം പൂർവ സ്ഥിതിയിലായത്. കഴിഞ്ഞ മാസം വിമാനവുമായി പോയ ലോറിയും ഇവിടെ കുടുങ്ങിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |