തെന്നിന്ത്യൻ താരസുന്ദരി ഹൻസിക മോട്‌വാനി വിവാഹിതയായി. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഹൻസികയും സൊഹൈൽ കതുരിയയും ഇന്നലെയാണ് വിവാഹിതരായത്. രാജസ്ഥാൻ ജയ്‌പൂരിലെ മുണ്ടോട്ട കൊട്ടാരത്തിലായിരുന്നു രാജകീയ വിവാഹചടങ്ങുകൾ നടന്നത്. ഇതിന്റ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
ഇരുവരുടെയും ഹൽദി. സംഗീത് ചടങ്ങുകളുടെ ദൃശ്യങ്ങളും വൈറലാണ്.