വണ്ടൂർ: പുള്ളിപ്പാടം തൂക്കുപാലം പുനർനിർമ്മാണത്തിന് 3.42 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. 2019ലെ പ്രളയത്തെ തുടർന്ന് മമ്പാട് ചാലിയാർ പുഴയ്ക്ക് കുറുകെയുള്ള പുള്ളിപ്പാടം തൂക്കു പാലം പൂർണ്ണമായും തകർന്നിരുന്നു. തൂക്കുപാലം പുനർനിർമ്മിക്കുന്നതിനു വേണ്ടി 2020ലെ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 2.81 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. പ്രവർത്തി വേഗത്തിലാക്കണമെന്ന് എ.പി.അനിൽകുമാർ എം.എൽ.എ. മുഖ്യമന്ത്രിയോടും, തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. ജി.എസ്.ടിയിൽ വന്ന വർദ്ധനവ് ഉൾപ്പെടെ എസ്റ്റിമേറ്റ് തുകയിൽ നിന്ന് അമ്പത് ലക്ഷത്തിലധികം രൂപയുടെ വ്യത്യാസം വന്നതിനാൽ പ്രവൃത്തി നീണ്ടുപോവുകയായിരുന്നു.