കൊച്ചി: വിശ്വഹിന്ദു പരിഷത്ത് മുൻ ദേശീയ ഉപാദ്ധ്യക്ഷനും മുൻ സംസ്ഥാന അദ്ധ്യക്ഷനുമായ ആലുവ ഡോക്ടേഴ്സ് ലൈനിൽ രേവതിയിൽ കെ.വി. മദനൻ മാസ്റ്റർക്ക് (83) അന്ത്യാഞ്ജലി. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലുള്ള നൂറുകണക്കിനാളുകൾ അന്ത്യാഞ്ജലി അർപ്പിച്ചു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞദിവസമാണ് അന്തരിച്ചത്. പൊതു വിദ്യാഭ്യാസ ഡയറക്ടർ, എൻട്രൻസ് പരീക്ഷ കമ്മീഷണർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. പട്ടികജാതി വർഗ സംവരണ സംരക്ഷണ സമിതിയുടെ വൈസ് പ്രസിഡന്റായിരുന്നു. ആർ.എസ്.എസ് ആലുവ ജില്ലാ സംഘചാലക്, പണ്ഡിറ്റ് കറുപ്പൻ വിചാരവേദി രക്ഷാധികാരി എന്നീ ചുമതലകൾ വഹിച്ചു.
ഭാര്യ: പരേതയായ എ.കെ. വള്ളിയമ്മ. മക്കൾ: ഡോ. ഗോപി കൃഷ്ണ (അസി. പ്രൊഫസർ, വിക്ടോറിയ കോളേജ്, പാലക്കാട്), മുരളികൃഷ്ണ (ഫാക് സെറ്റ്, ഹൈദരാബാദ്), കൃഷ്ണ മുരാരി (എസ്.ബി.ഐ). മരുമക്കൾ: ഡോ. പ്രവീണ ഗംഗാധരൻ (അസി. പ്രൊഫസർ, ഐ.ഐ.ടി പാലക്കാട്), ദിവ്യ കൃഷ്ണ, നീനു രവീന്ദ്രൻ (എസ്.ബി.ഐ).
ആർ.എസ്.എസ് മുതിർന്ന പ്രചാരകൻ എസ്. സേതുമാധവൻ, മുൻ പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോൻ, ദക്ഷിണ ക്ഷേത്ര സഹകാര്യവാഹക് എം. രാധാകൃഷ്ണൻ, പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബലറാം, പ്രാന്തകാര്യവാഹക് പി.എൻ. ഈശ്വരൻ, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ, പ്രാന്തസേവ പ്രമുഖ് എം.സി. വത്സൻ, ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ, ജില്ലാപ്രസിഡന്റ് അഡ്വ. കെ.കെ. ഷൈജു തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |