ആരോഗ്യത്തെക്കുറിച്ച് വിചാരമുള്ളവരിൽ പലരും ഒഴിവാക്കില്ല ബ്രസീൽ നട്സ്. ധാതുക്കളും ആന്റി ഓക്സിഡന്റുകളും ചേർന്ന് സമ്പന്നമായ ബ്രസീൽ നട്സ് ഹൃദയാരോഗ്യം സംരക്ഷിക്കും, മസ്തിഷ്‌കത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും.
പ്രോട്ടീൻ, കൊഴുപ്പ് , കാർബോഹൈഡ്രേറ്റ് , നാരുകൾ , ഫോസ്‌ഫറസ് , പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം, സിങ്ക് , ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട് ബ്രസീൽ നട്‌സിൽ.
ഇതിലുള്ള സെലിനിയം രോഗപ്രതിരോധശേഷി കൂട്ടും, തലച്ചോറിന്റെ പ്രവർത്തനശേഷി, മെറ്റബോളിസം പ്രത്യുത്പാദനശേഷി എന്നിവ വർദ്ധിപ്പിക്കും. തൈറോയ്ഡ് പ്രശ്നങ്ങൾ കുറയ്ക്കും. ഫ്രീറാഡിക്കലുകളെ പ്രതിരോധിച്ച് മാരകരോഗങ്ങളെ തടയും. ന്യൂറോ സംബന്ധമായ സങ്കീർണതകളെ പരിഹരിക്കുന്ന ബ്രസീൽ നട്സിന് അൽഷൈമേഴ്‌സ് ഉൾപ്പടെയുള്ള ഓർമത്തകരാറുകളെ പ്രതിരോധിക്കാൻ കഴിവുണ്ട്.