കോഴിക്കോട് : സംസ്ഥാന യുവജന ക്ഷേമബോർഡും ജില്ലാപഞ്ചായത്തും സംയുക്തമായി നടത്തുന്ന ജില്ലാ കേരളോത്സവത്തിന് ഇന്ന് തുടക്കം. ഡിസംബർ 12 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് കേരളോത്സവം നടക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്പോർട്സ് കൗൺസിൽ, വിവിധ വകുപ്പുകൾ എന്നിവയുടെയും സഹകരണത്തോടെയാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്.
ജില്ലയിലെ 12 ബ്ലോക്കുകൾ, ഏഴ് നഗരസഭകൾ, കോർപ്പറേഷൻ എന്നിവിടങ്ങളിൽനിന്നായി ആറായിരത്തോളം കലാ-കായിക താരങ്ങൾ മാറ്റുരയ്ക്കും. കലാ മത്സരങ്ങളിൽ 59 ഇനങ്ങളിലും കായിക മത്സരങ്ങളിൽ അത്ലറ്റിക്സ്, ഗെയിംസ്, നീന്തൽ, കളരി, അമ്പെയ്ത്ത് എന്നീ ഇനങ്ങളിലുമാണ് മത്സരം. കായികമത്സരങ്ങൾ ഇന്ന് വൈകിട്ട് നാലിന് മാനാഞ്ചിറ സ്ക്വയറിൽ വോളിബോൾ താരം ടോം ജോസ് ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |