കൊല്ലം: വെണ്ടാർ ശ്രീവിദ്യാധിരാജ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകൻ വെണ്ടാർ ബാലകൃഷ്ണപിള്ളയുടെ എട്ടാം സ്മൃതി ദിനാചരണവും വിവിധ കാരുണ്യ പദ്ധതികളും പി.ഐഷാപോറ്റി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് മഠത്തിനാപ്പുഴ അജയകുമാർ അദ്ധ്യക്ഷനായി. കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഇന്ദുകുമാർ, കൊട്ടാരക്കര ഡിവൈ.എസ്.പി ജി.ഡി.വിജയകുമാർ, ജില്ലാ പഞ്ചായത്തംഗം ആർ.രശ്മി, ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.അജി, ആർ.രഞ്ജിത്ത്, ശ്രീസത്യസായ് സേവാസമിതി ജില്ലാ പ്രസിഡന്റ് കെ.ജി.രാജീവൻ, കെ.എസ്.വേണുഗോപാൽ, ഇടവട്ടം കൃഷ്ണൻകുട്ടിനായർ, കോട്ടാത്തല ശ്രീകുമാർ, മാനേജർ ഗൗതം കൃഷ്ണ, ലക്ഷ്മീ കൃഷ്ണ, റാണി, ഡോ.പി.ലാലാമണി, ഡോ.ഉഷാകുമാരി, ടി.രാജേഷ്, എസ്.സിന്ധു, കെ.ബി.ശ്രീജ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |