SignIn
Kerala Kaumudi Online
Friday, 26 April 2024 1.15 PM IST

വീട്ടിലുണ്ടാക്കാം അടിപൊളി ഫേസ് പാക്ക്; മുഖത്തെ കരുവാളിപ്പും കുരുക്കളും അകറ്റാം ഇനി വെറും 15 മിനിട്ടിൽ

face-pack

ചർമ്മ സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ല. ബ്യൂട്ടി പാർലറിൽ പോയി സൗന്ദര്യ സംരക്ഷിക്കാൻ അമിത പണം നൽകേണ്ടി വരുന്നു. എന്നാൽ ഇനി മുതൽ അധികം ചെലവ് ഇല്ലാതെ വീട്ടിൽ ഇരുന്ന് തന്നെ സുന്ദരിയാകാം. ഇതാ വെറും നാല് സാധനങ്ങൾ ഉപയോഗിച്ച് വീട്ടിൽ ചെയ്യാൻ കഴിയുന്ന ഒരു ഫേസ് പാക്കാണിത്. വളരെ കുറച്ച് സാധനങ്ങൾ മാത്രം ഉപയോഗിച്ച് മുഖത്തെ കുരുവും കരിവാളിപ്പും പാടുകളുമൊക്കെ അകറ്റാൻ ഈ ഫേസ് പാക്കിന് കഴിയും. ഈ ഫേസ് പാക്കിനായി അരിപ്പൊടി,​ കടലമാവ്,​ തേൻ,​ തെെര് എന്നിവയാണ് വേണ്ടത്.

ചർമ്മത്തിലെ കറുത്ത പാടുകളും സൂര്യതാപമേറ്റുള്ള കരിവാളിപ്പും മാറ്റാൻ അരിപ്പൊടിക്ക് സാധിക്കും. അരിപ്പൊടിയിലെ അലോന്റോയിൻ,​ ഫെറൂലിക് ആസിഡ് എന്നിവ സൂര്യതാപത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു. കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന വെെറ്റമിൻ ബി ചർമ്മത്തിൽ പുതിയ കോശങ്ങൾ നിർമ്മിക്കാനും സഹായിക്കുന്നു.

സൗന്ദര്യ സംരക്ഷണത്തിന് ഏറെ സഹായിക്കുന്ന ഒന്നാണ് കടലമാവ്. മുഖത്തെ പാടുകൾ ഇല്ലാതാക്കി തിളക്കവും മൃദുത്വവും നൽകാൻ കടലമാവ് വളരെയധികം സഹായിക്കുന്നു. കൂടാതെ ചർമ്മത്തിലെ അമിത എണ്ണമയം ഇല്ലാതാക്കാനും ഇത് വളരെ നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന സിങ്ക് ചർമ്മത്തിൽ തിളക്കവും മൃദുത്വവും നൽകുന്നു. ചർമ്മത്തിലെ നീർജ്ജീവ കോശങ്ങളെ നീക്കം ചെയ്യാൻ കടലമാവ് സഹായിക്കും.

ചർമ്മത്തിലെ പല പ്രശ്നങ്ങളും പരിഹരിക്കാൻ തേൻ സഹായിക്കുന്നു. കാരണം അതിൽ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിലെ സുക്ഷിരങ്ങൾ വ്യത്തിയാക്കാൻ തേൻ സഹായിക്കുന്നു. കൂടാതെ ചർമ്മത്തിൽ ഈർപ്പം നിലനിർത്താനും നല്ലതാണ്.

തെെരിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പുകൾ,​ പ്രോട്ടീൻ,​ വെെറ്റമിനുകൾ,​ ധാതുകൾ എന്നിവയെല്ലാം ച‌ർമ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.

തയാറാക്കുന്ന വിധം

ഫേസ് പാക്ക് ഇടുന്നതിന് മുൻപ് ചൂട് വെള്ളത്തിൽ മുക്കിവച്ച ഒരു തുണി മുഖത്തിടുകയോ അല്ലെങ്കിൽ മുഖത്തേക്ക് സ്റ്റീമർ ഉപയോഗിച്ച് ആവി നൽകുകയോ ചെയ്യുക. ഇതിന് ശേഷം ഒരു സ്‌പൂൺ അരിപൊടി,​ ഒരു സ്‌പൂൺ കടലമാവ്,​ അൽപം തേൻ ആവശ്യത്തിന് തെെരും ചേർത്ത് യോജിപ്പിച്ച് ഒരു പേസ്റ്റ് തയാറാക്കുക. ഈ മിശ്രിതം ഒരു ബ്രഷ് ഉപയോഗിച്ച് മുഖത്ത് തേച്ച് പിടിപ്പിക്കുക. 15മിനിട്ടിന് ശേഷം മുഖം കഴുകി വ്യത്തിയാക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FACEPACK, BEAUTY, SKINCARE, SKIN TONE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.