കോഴിക്കോട്: കാശ്യപാശ്രമം കോഴിക്കോട് സ്ഥാപിക്കുന്ന വേദപ്രതിഷ്ഠയ്ക്കുള്ള ശ്രീകോവിലിന്റെ തറക്കല്ലിടൽ ഹിസ് ഹൈനസ് സാമൂതിരി രാജ കെ.സി. ഉണ്ണിയനുജൻ രാജ നിർവഹിച്ചു. ആചാര്യശ്രീ രാജേഷ്, മീര രാജേഷ് എന്നിവർ നേതൃത്വം നൽകി. മഹാരാഷ്ട്രയിൽനിന്നുള്ള വേദപണ്ഡിതൻ കേതൻ മഹാജന്റെ കാർമികത്വത്തിൽ വേദമന്ത്രോച്ചാരണത്തോടെയാണ് ചടങ്ങ് നടന്നത്. വി.പി. ബാലകൃഷ്ണൻ വൈദിക് അദ്ധ്യക്ഷത വഹിച്ചു. സാമൂതിരിയുടെ പേഴ്സണൽ സെക്രട്ടറി ടി.ആർ. രാമവർമ, സാമൂതിരിയൻസ് എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ മാനേജർ മായാ ഗോവിന്ദ്, ലീഗൽ അഡ്വൈസർ അഡ്വ. ഗോവിന്ദ ചന്ദ്രശേഖർ എന്നിവർ പ്രസംഗിച്ചു. വേദപ്രതിഷ്ഠാകമ്മിറ്റിയുടെ ചെയർമാൻ കെ. ശശിധരൻ വൈദിക് സ്വാഗതവും ട്രഷറർ പി. നിർമൽ കുമാർ വൈദിക് നമസ്കാരവും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |