കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ കലോത്സവം കവിയും കേരള സാഹിത്യ അക്കാഡമി അംഗവുമായ പവിത്രൻ തീക്കുനി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അദ്ധ്യക്ഷയായി. വി.ടി മുരളി മുഖ്യാതിഥി ആയിരുന്നു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് സമ്മാനദാനം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജ്‌നഫ് കാച്ചിയിൽ ജില്ലാപഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ്, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ എം.ഷീല, അതുല്യ ബൈജു എന്നിവർ ആശംസകളർപ്പിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൺ ആർ.പി വത്സല സ്വാഗതവും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ അബ്ദുൾ ഹാരിസ് നന്ദിയും പറഞ്ഞു. ആയിരക്കണക്കിന് വനിതകൾ അണിനിരന്ന വിളംബരഘോഷയാത്രയോടെയാണ് പരിപാടി ആരംഭിച്ചത്. ഉദ്ഘാടന സമ്മേളനത്തിന് ശേഷം കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അവതരിപ്പിച്ച 'മകളാണ്' നൃത്ത സംഗീതിക അരങ്ങേറി. തുടർന്ന് തിരുവാതിരക്കളി, ഒപ്പന, ഓട്ടൻതുള്ളൽ എന്നിവയുമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |