SignIn
Kerala Kaumudi Online
Friday, 26 April 2024 3.43 PM IST

വയറിന്റെ അടിഭാഗത്ത് അടിഞ്ഞു കൂടുന്ന കൊഴുപ്പ് ഒഴിവാക്കണോ; വ്യായാമം കൊണ്ട് മാത്രം മാറ്റാനാകില്ല, അതിശയിപ്പിക്കുന്ന ഫലം ലഭിക്കാൻ ഇവ ശീലമാക്കുക

bellyfat

അധികം കായികമായ വ്യായാമങ്ങളിൽ ഏർപ്പെടാതിരിക്കുന്ന പല‌രും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് വയറിന്റെ ഭാഗത്ത് അടിഞ്ഞ് കൂടുന്ന കൊഴുപ്പ്. അടി വയറിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പിന്റെ ഏറ്റവും പ്രധാന പ്രശ്നമെന്നത് അത് മാറ്റിയെടുക്കാനുള്ല ബുദ്ധിമുട്ടാണ്. സാധാരണയായി ചെയ്യാറുള്ള വർക്കൗട്ടുകൾ കൊണ്ട് ഈ ഭാഗത്ത് അടിയുന്ന കൊഴുപ്പ് ഇല്ലാതാകണമെന്നില്ല. ശരീരത്തിന് ആവശ്യമില്ലാത്ത തരത്തിലുള്ള ദോഷകരമായ കൊളസ്ട്രോൾ ആണ് ഇത്തരത്തിൽ ശരീര ഭാഗങ്ങളിൽ അടിഞ്ഞ് കൂടി തടി കൂടുന്നതിനും മറ്റു പല ആരോഗ്യ പ്രശ്നങ്ങളിലേയ്ക്കും നയിക്കുന്നത്. അത് കൊണ്ട് തന്നെ ശാരീരിക വ്യായാമങ്ങൾക്കൊപ്പം ചിട്ടയായ ഭക്ഷണക്രമം വഴി ശരീരത്തിലെ കൊഴുപ്പ് മാറ്റിയെടുക്കേണ്ടത് ഏറെ അനിവാര്യമാണ്.

•അവോകാഡോ, ഒലീവ് ഓയില്‍, വാള്‍നട്ട്, സണ്‍ഫ്‌ലവര്‍ സീഡ്‌സ് എന്നിവയിൽ ശരീരത്തിന് ആവശ്യകരമായ കൊളസ്ട്രോൾ ആണ് അടങ്ങിയിട്ടുള്ളത് അത് കൊണ്ട് തന്നെ ഇവ ആഹാരക്രമത്തിൽ ഉൾപ്പെടുത്തുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.

•കൃത്യമായ ഉറക്കമില്ലായ്മ വയറിൽ കൊഴുപ്പ് അടിഞ്ഞ് കൂടാൻ കാരണമാകുമെന്നാണ് മയോ ക്ളിനിക്കിന്റെ പഠനത്തിലൂടെ വ്യക്തമാകുന്നത്. അത് കൊണ്ട് ആഹാരക്രമത്തിലെ മാറ്റത്തിനോടൊപ്പം കൃത്യമായ മണിക്കൂറുകളിലുള്ല ഉറക്കവും നിത്യ ജീവിത്തിന്റെ ഭാഗമാക്കേണ്ടത് അനിവാര്യമാണ്.

•സ്ത്രീകളിൽ ഹോർമോൺ വ്യതിയാനം മൂലവും തടി കൂടാറുണ്ട്. ഗർഭാവസ്ഥ, ആർത്തവ വിരാമം, ഹൈപ്പോതൈറോയ്ഡിസം, ഓവറിയന്‍ സിസ്റ്റ് എന്നിവയെല്ലാം സ്ത്രീകളുടെ വയറിന്റെ ഭാഗത്ത് വണ്ണം കൂടാനായി കാരണമാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് ഡോക്ടറെ സമീപിച്ച് കൃത്യമായ ചികിത്സ നേടുന്നതാണ് ഉചിതം.

•നിരന്തര മദ്യപാനമുള്ളവരിൽ സാധാരണയായി കണ്ടു വരുന്നതാണ് വയറിന്റെ ഭാഗത്തെ കൊഴുപ്പ് അടിഞ്ഞുകൂടലും കുടവയറും. അത് കൊണ്ട് തന്നെ മദ്യപാനത്തിലെ നിയന്ത്രണം വയറിലെ കൊഴുപ്പ് നീക്കുന്നതിൽ പ്രാധാന്യമർഹിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, BELLY FAT, LIFESTYLE, TIPS, EXERCISE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.