ചെർപ്പുളശ്ശേരി: ചളവറ ചേറമ്പറ്റക്കാവിനു സമീപം രാവിലെ നടക്കാനിറങ്ങിയ വൃദ്ധയെ അക്രമിച്ച് രണ്ടര പവന്റെ സ്വർണ്ണമാല കവർന്നു. ഇന്നലെ രാവിലെ 5.45നാണ് സംഭവം. 74കാരിയായ താന്നിക്കൽ ശാന്തകുമാരി അമ്മയുടെ മാലയാണ് കവർന്നത്. ഇവർ പതിവായി രാവിലെ ഇതുവഴി നടക്കാറുണ്ട്.
അക്രമി പിന്നിൽ നിന്ന് മുഖം പൊത്തിപ്പിടിച്ച് വീഴ്ത്തിയ ശേഷം മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നെന്ന് ശാന്തകുമാരി പറഞ്ഞു. ചെറിയ ഇരുട്ടുണ്ടായിരുന്നതിനാൽ ആളെ തിരിച്ചറിഞ്ഞില്ല. സംഭവം നടക്കുമ്പോൾ ഒറ്റക്കായിരുന്നു. പരാതിയെ തുടർന്ന് ചെർപ്പുളശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |