തൃശൂർ: ഗവ. എൻജിനീയറിംഗ് കോളേജിലെ കെമിക്കൽ എൻജിനീയറിംഗ് വിഭാഗത്തിൽ കെ.എസ്.സി.എസ്.ടി.ഇ പ്രൊജക്ടിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് ഫെല്ലോ (1) ഒഴിവിലേയ്ക്ക് വാക് ഇൻ ഇന്റർവ്യൂ 15ന് രാവിലെ 10ന് കെമിക്കൽ എൻജിനീയറിംഗ് വിഭാഗത്തിൽ നടത്തും. കെമിക്കൽ/ ബയോ ടെക്‌നോളജി ആൻഡ് ബയോ കെമിക്കൽ/ നാനോ ടെക്‌നോളജിയിൽ ഫസ്റ്റ് ക്ലാസ് ബിടെക് വേണം. പ്രസ്തുത വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, നാനോ ടെക്‌നോളജിയിൽ പ്രവൃത്തി/ ഗവേഷണ പരിചയം അഭിലഷണീയം. പ്രായപരിധി 35. വിവരങ്ങൾക്ക് വെബ്‌സൈറ്റ് www.gectcr.ac.in.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |