കൊല്ലം: പട്ടാളക്കാരന്റെ വീട്ടുമുറ്റത്ത് കിടക്കുന്ന പാറ്റൺ ടാങ്ക് കണ്ടാൽ അടുത്തെത്തി ഒന്ന് തൊട്ടുനോക്കും. ഉള്ളിലേയ്ക്ക് എത്തിനോക്കിയാലേ അറിയൂ കിണറാണെന്ന്.
കൊല്ലം കരീപ്ര കാശ്മീരത്തിൽ സൈനികനായ പ്രവീണിന്റെ നിർമ്മാണം നടന്നുവരുന്ന വീടിന്റെ മുറ്റത്താണ് ഒറിജിലിനെ വെല്ലുന്ന പാറ്റൺ ടാങ്ക് മാതൃക. അടൂർ തുവയൂർ സ്വദേശി ശിലാ മ്യൂസിയം സ്ഥാപകൻ ശിലാസന്തോഷിന്റെ കരവിരുതിലാണ് കിണർ പാറ്റൺ ടാങ്കായി മാറിയത്. ശിലാ സന്തോഷ് ഇത്തരത്തിൽ നിർമ്മിക്കുന്ന 27 -ാമത്തെ കിണറാണിത്.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അടൂരിലെ വീട്ടുമുറ്റത്തെ കിണറിന് അടുത്തിടെ ഗ്രാമഫോണിന്റെ രൂപം നൽകിയിരുന്നു.
തിരുവനന്തപുരം സൈനിക സ്കൂളിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന പാറ്റൺ ടാങ്കിന്റെ ചിത്രങ്ങളെടുത്തശേഷം സിമന്റിൽ ഇതിന്റെ മിനിയേച്ചർ രൂപം ഒരുക്കുകയായിരുന്നു. വഴി യാത്രക്കാർക്ക് ഇത് കൗതുക കാഴ്ചയാണ്.
പണി പൂർത്തിയാക്കാൻ - 100 തച്ച്
വേണ്ടിവന്നത് - ഒന്നര മാസം
നിർമ്മാണം - നെറ്റ്, കമ്പി, പി.സാന്റ്, സിമന്റ്
ചെലവ് - ₹ 1 ലക്ഷം
രാജ്യത്തെ എല്ലാ പട്ടാളക്കാർക്കുമായി പാറ്റൺ ടാങ്ക് മോഡൽ സമർപ്പിക്കുന്നു.
ശിലാ സന്തോഷ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |