ഇരിട്ടി: ദിവസങ്ങളായി നാടിനെ വിറപ്പിച്ച കടുവ ആറളം ഫാമിലേക്ക് കടന്നു. ഫാമിലെ രണ്ടാം ബ്ലോക്കിൽ വനപാലകർ നടത്തിയ പരിശോധനയിൽ കാൽപാടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഫാമിലേക്ക് കയറിയെന്ന നിഗമനത്തിലെത്തിയത്. ചെടിക്കുളത്ത് കടുവയുടെ കാൽപ്പാട് കണ്ടെത്തിയതിനെ തുടർന്നാണ് ഫാമിൽ പരിശോധന നടത്തിയത്. ഫാമിലെ തൊഴിലാളികൾക്കും പുനരധിവാസ മേഖലയിലെ ജനങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഫാമിൽ നിന്ന് കടുവ ആറളം വന്യജീവി സങ്കേതത്തിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ തെരച്ചിൽ താൽകാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് വനപാലകർ പറഞ്ഞു. ഉദ്യോഗസ്ഥ സംഘം ഫാമിൽ ക്യാമ്പ് ചെയ്ത് നിരീക്ഷണം തുടരുകയാണ്. കടുവ ഫാമിൽ കയറിയതോടെ, കടുവ ഭീതിയിൽ കഴിഞ്ഞിരുന്ന പ്രദേശങ്ങളിലെ പ്രദേശവാസികൾ ആശ്വാസത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |