കോഴിക്കോട് : കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് ക്ലാസിൽ പ്ലസ്ടു യോഗ്യത മാത്രമുള്ള വിദ്യാർത്ഥിനി കയറിയ സംഭവത്തിൽ അന്വേഷണം അവസാനിപ്പിച്ച് മെഡിക്കൽ കോളേജ് പൊലീസ്. വിദ്യാർത്ഥിനി ആൾമാറാട്ടം നടത്തുകയോ വ്യാജരേഖ ചമയ്ക്കുകയോ ചെയ്തിട്ടില്ലെന്നും നാലുദിവസം ക്ലാസിൽ കയറിയത് മാനഹാനി ഭയന്നാണെന്നും അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്നാണ് കേസന്വേഷണം പൊലീസ് അവസാനിപ്പിച്ചത്.
ഗോവയിലേക്ക് വിനോദ യാത്ര പോയ സമയത്താണ് നീറ്റ് ഫലം വന്നതെന്നും ഉയർന്ന റാങ്കുണ്ടെന്ന് തെറ്റിദ്ധരിച്ച് വീട്ടിലേക്ക് വിളിച്ചു പറഞ്ഞെന്നും വിദ്യാർത്ഥിനി പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. നാട്ടിൽ വിദ്യാർത്ഥിനിയെ അനുമോദിച്ച് ആശംസാബോർഡുകൾ ഉയർന്നിരുന്നു. ഫലം പരിശോധിച്ചപ്പോൾ റാങ്ക് ഏറെ പിന്നിലായെന്ന് മനസിലായെങ്കിലും മാനഹാനി ഭയന്ന് ആരോടും പറഞ്ഞില്ല. തുടർന്നാണ് മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് ക്ലാസിൽ കയറിയിരുന്നത്. ഇതിന്റെ ഫോട്ടോ വീട്ടുകാർക്കും കൂട്ടുകാർക്കും അയച്ചതായും പെൺകുട്ടി മൊഴി നൽകി. അതേസമയം മെഡിക്കൽ കോളേജിനുണ്ടായ വീഴ്ച സംബന്ധിച്ച് ആരോഗ്യ മന്ത്രിയുടെ നിർദ്ദേശപ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ അന്വേഷണം തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |