SignIn
Kerala Kaumudi Online
Friday, 26 April 2024 6.06 PM IST

സർട്ടിഫിക്കറ്റ് ഇളവ് നടപ്പാക്കണമെന്ന്

certificate

കൊച്ചി: കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ കേരളത്തിൽ ന‌ടപ്പാക്കണമെന്ന് സിറോ മലബാർസഭ ആവശ്യപ്പെട്ടു.

നാലു സെന്റ് റെസിഡൻഷ്യൽ പ്ലോട്ട് എന്ന മാനദണ്ഡമായിരുന്നു തടസം. നാലു സെന്റ് റെസിഡൻഷ്യൽ പ്ലോട്ട് കണക്കാക്കുമ്പോൾ കൃഷിഭൂമിയിൽ വീട് വച്ചു താമസിക്കുന്നവരുടെ ചുറ്റുമുള്ള സ്ഥലം റെസിഡൻഷ്യൽ പ്ലോട്ടായി പരിഗണിക്കേണ്ടെന്ന് വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതു സംബന്ധിച്ച് മുന്നാക്ക കമ്മിഷൻ സർക്കാരിന് ശുപാർശ സമർപ്പിച്ചെങ്കിലും നടപ്പാക്കാൻ സർക്കാർ തയ്യാറായിട്ടില്ല. കേന്ദ്ര സർവീസിൽ നിരവധി ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ച സാഹചര്യത്തിൽ ഉടൻ നടപടി സ്വീകരിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, EWS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.