SignIn
Kerala Kaumudi Online
Friday, 26 April 2024 6.27 AM IST

മാന്നാറിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം

mannar-police

മാന്നാർ: പരുമലയിലും ചെന്നിത്തലയിലും മോഷണം നടന്നതിന് പിന്നാലെ മാന്നാറിലെ വ്യാപാര സ്ഥാപനങ്ങളിലും മോഷണം. മാന്നാർ നായർ സമാജം സ്‌കൂളിന് തെക്കുവശത്തുള്ള എം.ജി മെഡിക്കൽ സ്റ്റോർ, പത്മശ്രീ മെഡിക്കൽസ്, പ്രിയ ബേക്കറി ആൻഡ് സ്റ്റേഷനറി എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച പുലർച്ചെ മോഷണം നടന്നത്. സമീപത്തുള്ള ചിലങ്ക സ്റ്റേഷനറി, ആമ്പിയൻസ് എന്നിവിടങ്ങളിൽ മോഷണ ശ്രമവും നടന്നു.

വ്യാപാര സ്ഥാപനങ്ങളുടെ പൂട്ട് തകർത്താണ് മോഷണങ്ങൾ നടത്തിയത്. എം.ജി മെഡിക്കൽ സ്റ്റോറിൽ നിന്ന് 30000ത്തോളം രൂപയും ഒരു മൊബൈൽ ഫോണും പത്മശ്രീ മെഡിക്കൽസിൽ നിന്നും 6000ത്തോളം രൂപയും പ്രിയ ബേക്കറിയിൽ നിന്ന് പണത്തോടൊപ്പം ബേക്കറി സാധനങ്ങളും മോഷണം പോയതായി ഉടമകൾ പൊലീസിന് മൊഴി നൽകി. പുലർച്ചെ ഒരു മണി കഴിഞ്ഞാണ് മോഷണം നടന്നിരിക്കുന്നത്. മാന്നാർ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. കടകളിലെ സി.സി ടി.വികൾ പരിശോധിച്ച് മുഖംമൂടിയും കൈഉറകളും ധരിച്ച് പിക്കാസ് ഉപയോഗിച്ച് പൂട്ട് പൊളിക്കുന്നതും കടകക്കുള്ളിൽ നിൽക്കുന്നതുമായ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. മാന്നാർ-തിരുവല്ല റോഡിനിരുവശങ്ങളിലുമുള്ള സി.സി ടി.വികൾ പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.